പെട്രോളിനും ഡീസലിനും ജിഎസ്ടി ഇല്ല: കോവിഡ് മരുന്നുകളുടെ നികുതി ഇളവ് നീട്ടി: ഈ ഉത്പന്നങ്ങൾക്ക് വില കൂടും

പെട്രോളിനും ഡീസലിനും ജിഎസ്ടി ഇല്ല: കോവിഡ് മരുന്നുകളുടെ നികുതി ഇളവ് നീട്ടി: ഈ ഉത്പന്നങ്ങൾക്ക് വില കൂടും

പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ വരില്ല.ധനമന്ത്രി നിർമ്മല സീതാരാമൻ അധ്യക്ഷനായ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്തില്ല. മിക്ക സംസ്ഥാനങ്ങളും തീരുമാനത്തെ ഏകപക്ഷീയമായി എതിർക്കുകയായിരുന്നു. ജിഎസ്ടി പരിധിയിൽ കൊണ്ടു വന്നാൽ പെട്രോൾ, ഡീസൽ വില കുറയുമെങ്കിലും വിഷയത്തിൽ തീരുമാനമെടുക്കാനുളള സമയമല്ല എന്നായിരുന്നു പൊതുവായ തീരുമാനം.

പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താനുളള നീക്കത്തെ ശക്തമായി കേരളവും മഹാരാഷ്ട്രയും അടക്കമുളള സംസ്ഥാനങ്ങൾ ശക്തമായി എതിർത്തു. ഉത്തർപ്രദേശം ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. കോവിഡ് സെസ് ചുമത്തില്ല. അതു പോലെ തന്നെ ചില മരുന്നുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു. കോവിഡ് മരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും നികുതി ഇളവ് ഡിസംബർ 31 വരെ നീട്ടും. ഈ മാസം അവസാനം വരെയായിരുന്നു നികുതി ഇളവ്. ഇത് കോവിഡ് ചികിത്സ ചെലവുകൾ കുറച്ചേക്കും.
ഡിയോക്‌സി ഡി ഗ്ലൂക്കോസ് ഫാവിപിറെവിയർ ഉൾപ്പടെയുളള മരുന്നുകൾക്ക് 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായാണ് നികുതി കുറച്ചിരിക്കുന്നത്.

കാൻസർ ചികിത്സയ്ക്ക് ആവശ്യമായ ചില മരുന്നുകളുടെ നികുതിയും കുറച്ചിട്ടുണ്ട്. റീഫണ്ട് തുകയ്ക്ക് ആധാർ നിർബന്ധമാക്കും. കാർബണേറ്റഡ് പാനീയങ്ങൾക്കും ഫ്രൂട്ട് ജ്യൂസുകൾക്കും വില ഉയരും. 28 ശതമാനമായാണ് നികുതി ഉയർത്തിയത്. 12 ശതമാനം കോംപൻസേഷനും പ്രഖ്യാപിച്ചിട്ടുണ്ട്. അതു പോലെ ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, കോപ്പർ, നിക്കൽ ,ക്രോമിയം തുടങ്ങിയ ലോഹങ്ങൾക്കും നികുതി ഉയരും. ഇവയുടെ ഉൽപ്പന്നങ്ങൾക്കു നികുതി വർധന ബാധകമാകും. നിലവില് അഞ്ച് ശതമാനത്തിൽ നിന്ന് 18 ശതമാനമായി ആണ് നികുതി ഉയർത്തിയത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *