മാസ്‌കുകൾ കൊണ്ട് ഇനി കോവിഡ് കണ്ടെത്താം: ഉടൻ വിപണിയിലെത്തുമെന്ന് സൂചന

മാസ്‌കുകൾ കൊണ്ട് ഇനി കോവിഡ് കണ്ടെത്താം: ഉടൻ വിപണിയിലെത്തുമെന്ന് സൂചന

കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗ ഭീതിയിൽ ഇരിക്കെ രോഗ ബാധ തിരിച്ചറിയാനുളള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകർ. എംഐടി, ഹാർവാർഡ് സർവകലാശാല എൻജിനിയർമാരാണ് കണ്ടുപിടുത്തത്തിന് പിന്നിൽ. ഇവർ വികസിപ്പിച്ച മാസ്‌ക് വഴി 90 മിനിറ്റിനുളളിൽ കോവിഡ് രോഗ ബാധ തിരിച്ചറിയാനാകുമെന്നാണ് റിപ്പോർട്ട്.

ചെറുതും എടുത്തുമാറ്റാവുന്നതുമായ ഒരു സെൻസർ വഴിയാണ് രോഗം കണ്ടെത്തുന്നത്. നമ്മൾ ഉപയോഗിക്കുന്ന ഏതു മാസ്‌കിലും സെൻസർ ഘടിപ്പിക്കാമെന്നതും പ്രത്യേകതയാണ്. കോവിഡിനു പുറമെ എബോള, സിക്ക പോലുളള രോഗങ്ങളും സെൻസറിനു തിരിച്ചറിയാനാകും.

എബോള,സിക്ക തുടങ്ങിയ വൈറസുകൾ കണ്ടെത്തുന്നതിനു നേരത്തെ വികസിപ്പിച്ച പേപ്പർ സെൻസറിൽ മാറ്റങ്ങൾ വരുത്തിയാണ് കോവിഡും തിരിച്ചറിയാവുന്ന രീതിയിൽ മാസ്‌ക് വികസിപ്പിച്ചത്. ഇത് വിജയമായാൽ വൻ വാണിജ്യ സാധ്യതയാണ് തെളിയുന്നത്. ആർക്കും സ്വന്തം രീതിയിൽ രോഗ നിർണ്ണയം സാധ്യമാകും. ഇതോടെ നിലവിൽ കോവിഡ് ടെസ്റ്റുകൾക്ക് ഉപയോഗിക്കുന്ന ആന്റിജൻ, ആർടിപിസിആർ നിരക്ക് കുത്തനെ കുറയും. മാസ്‌ക് പരീക്ഷണം വിജയമായാൽ ഉടൻ വിപണിയിൽ എത്തിക്കാനാണ് ഗവേഷകരുടെ നീക്കം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *