ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

എയർ ഇന്ത്യ വാങ്ങാൻ ടെൻഡർ നൽകി ടാറ്റയും,സ്‌പൈസ് ജെറ്റും

കടക്കെണിയിലായ എയർ ഇന്ത്യ വിമാന കമ്പനി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ടാ്റ്റാ ഗ്രൂപ്പും , സ്‌പൈസ് ജെററും സാമ്പത്തിക ടെൻഡർ സമർപ്പിച്ചു. വിൽപ്പന സംബന്ധിച്ച നടപടികൾ അന്തിമ ഘട്ടത്തിലേക്കു കടന്നെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. ടെൻഡറുകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കിയ ശേഷം നടപടികൾ വൈകാതെ സ്വീകരിക്കും. ഈ വർഷം ഡിസംബറോടെ വിൽപ്പന പൂർത്തിയാക്കുകയാണ് ലക്ഷ്യം. എയർ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റയും സ്‌പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിങ്ങും മുൻപ് താത്പര്യ പത്രം സമർപ്പിച്ചിരുന്നു.

സ്‌പെക്ട്രം കാലാവധി 30 വർഷമാക്കി

ടെലികോം മേഖലയിൽ സ്്‌പെക്ട്രം നൽകുന്ന കാലാവധി 20 ൽ നിന്ന് 30 വർഷമാക്കി ഉയർത്താൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.എന്തെങ്കിലും കാരണവശാൽ നടത്തു കൊണ്ടു പോകാനാവില്ലെങ്കിൽ 10 വർഷത്തിന് ശേഷം നിശ്ചിത ഫീസടച്ച് സ്‌പെക്ട്രം സറണ്ടർ ചെയ്യാം. അടുത്ത ലേലത്തിന് യൂസേജ് ചാർജ് നൽകേണ്ടതില്ല.

പുതിയ ഉയരം കുറിച്ച് സെൻസെക്‌സും നിഫ്റ്റിയും

ഏതാനം ദിവസത്തെ ഇടവേളയ്ക്ക് ശേഷം വിപണിയിൽ റെക്കോർഡ് നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 125 പോയന്റ് ഉയർന്ന് 58,854 ലിലും, നിഫ്റ്റി 42 പോയന്റ് നേട്ടത്തിൽ 17,561 ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ ദുർബലാവസ്ഥ അവഗണിച്ചാണ് സൂചികകളുടെ മുന്നേറ്റം. ഇൻഡസിൻഡ് ബാങ്ക്, ഐടിസി, ഐഷർ മോട്ടേഴ്‌സ്, ഒഎൻജിസി യുപിഎൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, ടാറ്റാ സ്റ്റീൽ, പവർഗ്രിഡ് കോർപ്, ഹീറോ മോട്ടോർകേർപ്, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, നെസ്ലേ, സിപ്ല തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

സ്വർണ്ണ വില കുറഞ്ഞു: ഇന്ന് പവന് 35,200

സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4400 രൂപയും പവന് 35,200 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നാല് ദിവസം തുടർച്ചയായി ഇടിഞ്ഞു നിന്ന ശേഷം ഇന്നലെ സ്വർണ്ണ വില വർധിച്ചിരുന്നു. ഗ്രാമിന് 4,430 രൂപയിലും പവന് 35,440 രൂപയിലും ആണ് ബുധനാഴ്ച വ്യാപാരം നടന്നത്.സെപ്റ്റംബർ 11,12,13,14 എന്നീ ദിവസങ്ങളിലും പവന് 35,200 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *