എല്ലാ ജില്ലകളിലും ഓൺലൈൻ വഴി മദ്യം ബുക്ക് ചെയ്യാൻ സംവിധാനം ഒരുക്കി ബെവ്‌കോ

എല്ലാ ജില്ലകളിലും ഓൺലൈൻ വഴി മദ്യം ബുക്ക് ചെയ്യാൻ സംവിധാനം ഒരുക്കി ബെവ്‌കോ

ഓൺലൈനിൽ മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. തിരുവനന്തപുരത്തെ തെരഞ്ഞെടുത്ത വിൽപ്പന കേന്ദ്രങ്ങളിൽ മാത്രം ലഭ്യമായിരുന്ന സംവിധാനമാണ് ഇപ്പോൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ ലഭ്യമാക്കിയത് എന്നാണ് ബെവ്‌കോ അറിയിച്ചത്. അതേസമയം അതാത് ജില്ലകളിലെ തെരഞ്ഞെടുത്ത് വിൽപ്പന കേന്ദ്രങ്ങളിൽ മാത്രമായിരിക്കും തുടക്കത്തിൽ ഈ സൗകര്യം ലഭ്യമാകുക.

ബെവ്‌കോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനാകുക. https:booking.ksbc.co.in എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് ബെവ് സ്പിരിറ്റ് എന്ന പ്രത്യേകം വിഭാഗത്തിലാണ് ഉപഭോക്താക്കൾക്ക് മദ്യം ബുക്ക് ചെയ്യാൻ സാധിക്കുക. ആവശ്യമുള്ള ബ്രാൻഡ് മദ്യം തിരഞ്ഞെടുത്ത് മുൻകൂർ പണമടച്ചു ബുക്ക് ചെയ്യാം.

ആദ്യമായി ബുക്ക് ചെയ്യുന്നവർ രജിസ്‌ട്രേഷൻ ചെയ്യേണ്ടത്. പേമെൻറ് നടത്തി കഴിയുമ്പോൾ മൊബൈലിൽ ലഭിക്കുന്ന കോഡുമായി ബെവ്‌കോ വിൽപനശാലയിൽ എത്തി മദ്യം വാങ്ങാം. ആദ്യമായി കയറുന്നവർ വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഒടിപി ടൈപ്പ് ചെയ്തു നൽകുന്നതോടെയാണ് രജിസ്‌ട്രേഷൻ പേജിലെത്തുക.

അതിന് ശേഷം പേര്, ജനന തീയതി, ഇ-മെയിൽ ഐഡി എന്നിവ നൽകി പ്രൊഫൈൽ തയ്യാറാക്കണം. രജിസ്‌ട്രേഷൻ പൂർത്തിയായി കഴിഞ്ഞാൽ മൊബൈൽ നമ്ബറും സുരക്ഷാ കോഡും പാസ്വേഡും നൽകി ലോഗിൻ ചെയ്യാം.പേമെൻറിനായി ഇൻറർനെറ്റ് ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, യുപിഐ തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പേമെൻറ് വിജയകരമായി പൂർത്തിയാക്കുന്നതോടെ ഫോണിൽ ഒരു റഫറൻസ് നമ്പർ ലഭിക്കും.

തിരഞ്ഞെടുത്ത വിൽപ്പന കേന്ദ്രത്തിൽ എത്തുമ്പോൾ പ്രത്യേക കൗണ്ടർ വഴി ക്യൂ നിൽക്കാതെ തന്നെ മദ്യം ലഭിക്കും. മദ്യം ഓൺലൈനിൽ ബുക്ക് ചെയ്തു 10 ദിവസത്തിനകം കൗണ്ടറിലെത്തി വാങ്ങിയാൽ മതി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *