കുടിശ്ശികയ്ക്ക്‌ നാലു വർഷത്തെ മൊറട്ടോറിയം:പ്രതിസന്ധിയിലായ ടെലികോം കമ്പനികൾക്ക് ആശ്വാസം

കുടിശ്ശികയ്ക്ക്‌  നാലു വർഷത്തെ മൊറട്ടോറിയം:പ്രതിസന്ധിയിലായ ടെലികോം കമ്പനികൾക്ക് ആശ്വാസം

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടെലികോം മേഖലയ്ക്ക് ആശ്വാസ പാക്കേജ് നൽകാൻ കേന്ദ്ര മന്ത്രി സഭായോഗത്തിന്റെ തീരുമാനം. ടെലികോം കമ്പനികൾ കേന്ദ്ര സർക്കാരിന് നൽകേണ്ട ദീർഘനാളായുളള കുടിശ്ശികയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് അടക്കമാണി. ആശ്വാസ പാക്കേജാണ് കേന്ദ്രം പുറത്തു വിട്ടിരിക്കുന്നത്.

യൂസേജ്, ലൈസൻസ് ഫീസ് അടക്കമുളള അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ ഇനത്തിൽ നൽകേണ്ട കുടിശ്ശികയ്ക്ക് നാലു വർഷത്തെ മൊറട്ടോറിയമാണ് അനുവദിച്ചത്. അടുത്ത വർഷം ഏപ്രിലിൽ അടയ്‌ക്കേണ്ട സ്‌പെക്ട്രം ഇൻസ്റ്റാൾമെന്റിന് ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കാനും കേന്ദ്ര മന്ത്രി സഭ തീരുമാനിച്ചു.

വോഡഫോൺ- ഐഡിയ, എയർടെൽ എന്നി കമ്പനികൾക്കാണ് ഇത് കൂടുതൽ പ്രയോജനം ചെയ്യുക. വോഡാഫോൺ-ഐഡിയ കമ്പനിയാണ് ഏറ്റവും കൂടുതൽ കുടിശ്ശിക വരുത്തിയത്. വാഹന നിർമ്മാണ മേഖലയിൽ ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിനുളള പ്രോത്സാഹന പദ്ധതിക്കും കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *