പുതിയ ഐ ഫോൺ പുറത്തിറക്കി ആപ്പിൾ: ഫീച്ചറുകളും വിലയും അറിയാം

പുതിയ ഐ ഫോൺ പുറത്തിറക്കി ആപ്പിൾ: ഫീച്ചറുകളും വിലയും അറിയാം

ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ ആപ്പിൾ ഐഫോൺ 13 പുറത്തിറക്കി. സൻഫ്രാൻസിസ്‌കോയിലെ ആപ്പിൾ ആസ്ഥാനത്ത് നിന്നും വെർച്വലായാണ് ആപ്പിൾ ഐഫോൺ 13 അടക്കമുള്ള തങ്ങളുടെ പുതിയ ഉപകരണങ്ങൾ പുറത്തിറക്കിയത്. ഐപാഡ് മിനി, ആപ്പിൾ വാച്ച് 7 എന്നിവയും ആപ്പിൾ ഈ ചടങ്ങിൽ അവതരിപ്പിച്ചു.

ഐഫോൺ 13 പുറത്തിറക്കിയിരിക്കുന്നത് അഞ്ച് നിറങ്ങളിലാണ്. ഐപി68 വാട്ടർ റെസിസ്റ്റൻറ് സിസ്റ്റത്തോടെയാണ് ഐഫോൺ 13 എത്തുന്നത്. ഐഫോൺ 13, ഐഫോൺ 13 മിനി എന്നിവയ്ക്ക് കൂടിയ ബാറ്ററി ശേഷിയാണ് ആപ്പിൾ ഇത്തവണ വാഗ്ദാനം ചെയ്യുന്നത്. സൂപ്പർ റെറ്റിന എക്‌സ്ഡിആർ കസ്റ്റം ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഈ ഫോണിന് ഉള്ളത്. ഐഫോൺ 13 സ്‌ക്രീൻ വലിപ്പം 6.1 ഇഞ്ചാണ്. ഐഫോൺ 13 മിനിയുടെ സ്‌ക്രീൻ വലിപ്പം 5.4 ഇഞ്ചാണ്.

ഐഫോൺ 13ൻറെ ചിപ്പ് എ15 ബയോണിക് ഹെക്‌സാ കോർ എസ്ഒസിയാണ്. ഏറ്റവും അടുത്ത ഏതിരാളിയെക്കാൾ 50 ശതമാനം ശേഷികൂടുതലാണ് എന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. സെൻസർ ഷിഫ്റ്റ് ഒഐസി അടക്കം 12എംപി മെയിൻ സെൻസറാണ് ഐഫോൺ 13ൻറെ ക്യാമറ സെൻസർ. ഒപ്പം തന്നെ 12എംപി ആൾട്ര വൈഡ് ക്യാമറയും ഉണ്ട്. സിനിമാറ്റിക്ക് മോഡ് പ്രധാന പ്രത്യേകതയാണ്.

ഐഫോൺ 13, ഐഫോൺ 13 മിനി എന്നിവയുടെ ബേസിക്ക് സ്റ്റോറേജ് മോഡലുകൾ 128 ജിബിയിൽ തുടങ്ങി 512 ജിബി വരെയാണ്. ഐഫോൺ 13 മിനി വില ആരംഭിക്കുന്നത് 699 ഡോളറിലാണ് (എകദേശം 51469 രൂപ). ഐഫോൺ 13ൻറെ വില ആരംഭിക്കുന്നത് ഡോളർ 799നാണ് (എകദേശം 58832 രൂപ).

ഇതിനൊപ്പം തന്നെ ആപ്പിൾ ഐഫോൺ 13 പ്രോയും പുറത്തിറക്കിയിട്ടുണ്ട്. സെയ്‌റ ബ്ലൂ കളറിലാണ് ഈ ഫോൺ ആപ്പിൾ ഇറക്കിയിരിക്കുന്നത്. ഐപി68 വാട്ടർ ഡെസ്റ്റ് റെസിസ്റ്റാണ് ഈ ഫോൺ. എ15 ബയോണിക് എസ്ഒസിയാണ് ഇതിലെ ചിപ്പ്. ഇതുവരെ ഇറങ്ങിയ ഐഫോണുകളിൽ ഏറ്റവും മികച്ച ഗ്രാഫിക്ക് സപ്പോർട്ട് ഈ ഫോൺ നൽകും എന്നാണ് ആപ്പിൾ അവകാശവാദം. പ്രോമോഷനോടെ സൂപ്പർ റെറ്റീന എക്‌സ്ഡിആർ ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഈ ഫോണിന് ഉള്ളത്. 10 ഒ്വ മുതൽ 120 ഒ്വ വരെയാണ് സ്‌ക്രീൻ റീഫ്രഷ് റൈറ്റ്.

6.1 ഇഞ്ചാണ് ആപ്പിൾ ഐഫോൺ 13 പ്രോയുടെ സ്‌ക്രീൻ വലിപ്പം. അതേ സമയം ആപ്പിൾ ഐഫോൺ 13 പ്രോ മാക്‌സ് 6.7 ഇഞ്ചാണ് സ്‌ക്രീൻ വലിപ്പം. പിന്നിൽ മൂന്ന് ക്യാമറകളാണ് ഐഫോൺ 13 പ്രോയ്ക്ക് ഉള്ളത്. 77 എംഎം ടെലിഫോട്ടോ യൂണിറ്റ്, അൾട്രാ വൈഡ് യൂണിറ്റ്, മാക്രോ ഫോട്ടോ ഗ്രാഫി യൂണിറ്റ് എന്നിവയുണ്ട്. ഐഫോൺ 13 പ്രോ ക്യാമറ യൂണിറ്റുകൾ നൈറ്റ് മോഡ് ഫോട്ടോഗ്രാഫി സാധ്യമാക്കാൻ സാധിക്കും. ഇവയ്‌ക്കെല്ലാം ഡോൾബി വിഷൻ എച്ച്ഡിആർ വിഡിയോ ഗ്രാഫിയും ലഭ്യമാണ്. സിനിമാറ്റിക്ക് മോഡ് ഒരു പ്രധാന പ്രത്യേകതയാണ്.ഐഫോൺ 13 പ്രോയുടെ വില 999 ഡോളറാണ് (എകദേശം 73559 രൂപ). ഐഫോൺ 13 പ്രോ മാക്‌സിൻറെ വില 1,099 ഡോളറാണ് (80922 രൂപ).

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *