ക്രെഡിറ്റ് സ്‌കോർ മെച്ചപ്പെടുത്താൻ ചില വഴികൾ

ക്രെഡിറ്റ് സ്‌കോർ മെച്ചപ്പെടുത്താൻ ചില വഴികൾ

അടിയന്തര ഘട്ടങ്ങളിൽ വായ്പയെടുക്കാൻ ചെല്ലുമ്പോഴാണ് പലപ്പോഴും സാധാരണക്കാർക്ക് ക്രെഡിറ്റ് സ്‌കോർ വില്ലനാകുന്നത്. വായ്പ ദാതാക്കളെ സംബന്ധിച്ചിടത്തോളം വായ്പക്കാരനെ മനസ്സിലാക്കുന്നതിന് ഒരു അനുഗ്രഹമായി ക്രെഡിറ്റ് സ്‌കോർ വരാറുണ്ട്. കോവിഡ് മഹാമാരിയെ തുടർന്നുളള പ്രതിസന്ധി കാലത്ത് സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും മാസശമ്പളക്കാർക്കും മാത്രമാണ് വായ്പ തിരിച്ചടയ്ക്കാനായത്. ക്രെഡിറ്റ് സ്്‌കോർ വില്ലനാകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • ക്രെഡിറ്റ് കാർഡിൽ വലിയ തുക ബാക്കി നിർത്തരുത്. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതിരിക്കുന്നത് നല്ലതായിരിക്കും. ഉപയോഗിച്ചാൽ നിശ്ചിത തീയതിയിൽ ബാക്കി നിൽകുന്ന തുക അടച്ച് തീർക്കുക.

*കടബാധ്യതകളെ അവഗണിച്ച് മുന്നോട്ട് പോകരുത്. അവ കഴിവതും വേഗം തിരിച്ചടയ്‌ക്കേണ്ടതാണെന്ന ബോധം ഉണ്ടായിരിക്കണം.

  • കിട്ടുന്ന എല്ലായിടത്തു നിന്നും വായ്പ എടുക്കുന്ന ശീലം വേണ്ട. വായ്പകൾ എടുക്കേണ്ടത് നമ്മുടെ ഏതെങ്കിലും അടിയന്തരാവശ്യത്തിനു മാത്രമാകണം.
  • പല ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് അപകടമാണ്. ക്രെഡിറ്റ് കാർഡ് അനുവദിച്ചിട്ടുളള പരിധി ഒരക്കലും മുഴുവനായി ഉപയോഗിക്കരുത്.

*വർഷത്തിൽ 52 ആഴ്ചയും ഷോപ്പിങ്ങ് ചെയ്യുന്ന ശീലം ഒഴിവാക്കണം.

  • മറ്റാരുടെയെങ്കിലും വായ്പകൾക്കും ജാമ്യം നിന്നിട്ടുണ്ടെങ്കിൽ അവർ ആ വായ്പകൾ കൃത്യ സമയത്ത് അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
  • മേൽവിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവയിൽ വ്യത്യാസം വരികയാണെങ്കിൽ അത് യഥാസമയം ബാങ്കിൽ രേഖാമൂലം അറിയിക്കണം.
  • വർഷത്തിലൊരിക്കലെങ്കിലും ക്രെഡിറ്റ് സ്‌കോർ റിപ്പോർട്ട് സ്വയം പരിശോധിക്കുക.
Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *