ഇ -പാൻ സ്വന്തമാക്കാം ഈസിയായി: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇ -പാൻ സ്വന്തമാക്കാം ഈസിയായി: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇന്ന് എന്ത് ഇടപാടുകൾക്കും പാൻകാർഡ് കൂടിയേ തീരു. ആദായ നികുതി അടയ്്ക്കുന്നത് മുതൽ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും സ്വർണ്ണം വാങ്ങിക്കുന്നതിനുമെല്ലാം പാൻ കാർഡ് നിർബന്ധമാണ്. വിശദമായ അപേക്ഷ ഫോറം സമർപ്പിക്കാതെ തന്നെ ആധാറുണ്ടെങ്കിൽ വേറെ രേഖകളൊന്നും ഇല്ലാതെ പാൻ കാർഡ് ഉടൻ ലഭിക്കുവാൻ ഇപ്പോൾ വളരെ എളുപ്പമാണ്.

//www.incometax.gov.in/iec/foportal/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഇൻസ്റ്റന്റ് ഇ പാൻ തിരഞ്ഞെടുക്കുക. പുതിയ ഇ പാൻ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ ആധാർ നമ്പർ ടൈപ്പ് ചെയ്യുക. മുൻ വേറെ പാനുമായി ബന്ധിപ്പിക്കാത്ത ആധാറായിരിക്കണംവേണ്ടത്.

ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈലിലേയ്ക്ക് വരുന്ന ഒടിപി അടിച്ചു കൊടുക്കുക. ആധാർ വിവരങ്ങൾ ശരിയെന്നു ഉറപ്പു വരുത്തുക. ശരിയായ ഇമെയിൽ വിലാസം കൊടുത്തുവെന്ന് ഉറപ്പു വരുത്തണം. ഒരു ഇപാൻ രസീത് നമ്പർ നിങ്ങൾക്ക് ലഭിക്കും. ഉടൻ തന്നെ ഇ പാൻ ഡൗൺ ലോഡ് ചെയ്യുവാനും കഴിയും. ഇ പാൻ ലഭിക്കുന്നതിന് ഫീസ് ഈടാക്കുന്നില്ല. സാധാരണ പാൻ സമർപ്പിക്കേണ്ട എല്ലാ സ്ഥലത്തും ഇ പാൻ ഉപയോഗിക്കാൻ സാധിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *