സ്വകാര്യ വാഹനങ്ങൾക്ക് കേന്ദ്ര ഏകീകൃത രജിസ്‌ട്രേഷൻ 15 മുതൽ

സ്വകാര്യ വാഹനങ്ങൾക്ക് കേന്ദ്ര ഏകീകൃത രജിസ്‌ട്രേഷൻ 15 മുതൽ

സ്വകാര്യ വാഹനങ്ങൾക്കുളള കേന്ദ്ര ഏകീകൃത രജിസ്‌ട്രേഷൻ 15 മുതൽ തുടങ്ങും. സംസ്ഥാനാന്തര രജിസ്‌ട്രേഷൻ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ കൊണ്ടു വരുന്ന ഭാരത് സീരീസ് (ബിഎച്ച് സീരിസ്) ഏകീകൃത രജിസ്‌ട്രേഷനാണിത്. ഇന്നലെ കേന്ദ്ര ഗതാഗത മന്ത്രാലയം ജോയിന്റ് സെക്രട്ടറി എല്ലാ സംസ്ഥാനത്തെയും ഗതാഗത വകുപ്പ് പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ യോഗത്തിൽ സംസ്ഥാന സർക്കാരുകൾ തങ്ങളുടെ ആശങ്ക കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങളുടെ പരാതികളിൽ കേന്ദ്രം വഴങ്ങുകയാണെങ്കിൽ മാത്രം നടപടി ക്രമങ്ങളിൽ മാറ്റം വരുത്തി പുതിയ ഉത്തരവിറക്കുന്നത് ഒരാഴ്ച കൂടി നീട്ടി വയ്ക്കാൻ സാധ്യതയുണ്ട്. എന്നാൽ കരട് ഉത്തരവ് നേരത്തെ സംസ്ഥാനങ്ങൾക്ക് നൽകിയപ്പോൾ കേരളം ഉൾപ്പടെ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് അന്തിമ ഉത്തരവ് ഇറക്കിയത്. ഇതിന് മാറ്റം വേണമെങ്കിൽ തീരുമാനം നടപ്പാക്കിയ ശേഷമാകാമെന്നാണ് കേന്ദ്ര നിലപാട്.

വാഹനം വാങ്ങുന്നവർക്ക് വലിയ സാമ്പത്തിക നേട്ടമാണെങ്കിലും സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നികുതി നഷ്ടമാണ് പ്രതിനിധികൾ ഉന്നയിച്ച പ്രധാന ആശങ്ക. ഇപ്പോൾ 15 വർഷത്തെ നികുതി ഒരുമിച്ച് അടയ്ക്കുന്ന രീതിയാണ്. എന്നാൽ ബിഎച്ച് രജിസ്‌ട്രേഷനിൽ രണ്ട് വർഷത്തെ നികുതി അടച്ചാൽ മതി. ഇതോടെ സംസ്ഥാനത്ത് ഒരുമിച്ച് കിട്ടുന്ന തുകയിൽ കുറവ് ഉണ്ടാകും. കേരളത്തിൽ നികുതി വാഹന വിലയുടെ 9 മുതൽ 21 ശതമാനം വരെയാണ് ഈടാക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *