ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോ്ട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോ്ട്ടത്തിൽ

തൊഴിൽ ദിനങ്ങൾ കൂട്ടും: പ്രഖ്യാപനം ഉടൻ

ഇഎസ്‌ഐ പദ്ധതികൾക്ക് കീഴിലുള്ള അടൽ ബീമിത് വ്യക്തി കല്യാൺ യോജന പദ്ധതിയുടെ കാലാവധി 2022 ജൂൺ 30 വരെ നീട്ടി കേന്ദ്ര സർക്കാർ. പദ്ധതിയുടെ ഭാഗമായി വിവിധ തൊഴിലാളികൾക്ക് തൊഴിലില്ലായ്മ വേതനം നൽകുന്നുണ്ട്. ഈ സാമ്പത്തിക സഹായം സർക്കാർ തുടരും. ഇതിന്റെ സമയപരിധി ജൂൺ 30 വരെ ആയിരുന്നെങ്കിലും 2021 ജൂലൈ ഒന്നു മുതൽ 2022 ജൂൺ 30 വരെ വീണ്ടും നീട്ടി നൽകുകയായിരുന്നു. കൊവിഡ് കാലത്ത് ഇഎസ്‌ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതിയെന്ന് ഇഎസ്‌ഐ ബോർഡ് തീരുമാനിച്ചു. ചികിത്സാ ആനുകൂല്യം ലഭിക്കാൻ 78 തൊഴിൽദിനങ്ങൾ വേണമെന്ന നിലവിലെ വ്യവസ്ഥയിലാണ് ഇളവ്. ഇതു സംബന്ധിച്ച് വിശദമായ വിജ്ഞാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിക്കും.

കേരോൽപ്പന്ന വിപണിയിൽ വിലയിടിവ്

കോരോൽപ്പന്ന വിപണിയിൽ വലിയ തോതിലുളള വിലയിടിവ്. പത്തു ദിവസം ഒരേ നിലവാരത്തിൽ തുടർന്ന വെളിച്ചെണ്ണ, കൊപ്ര വിലകൾക്കു കടന്നുപോയ വാരം പിടിച്ചു നിൽക്കാനായില്ല. വെളിച്ചെണ്ണയ്ക്ക് ക്വിന്റലിന് 300 രൂപയുടെ ഇടിവാണ് അനുഭവപ്പെട്ടത്. കൊപ്രയ്ക്ക് 350 രൂപയുടെ ഇടിവാണ് ഉണ്ടായത്. കൊച്ചിയിൽ മില്ലിങ്ങ് ഇനം വെളിച്ചെണ്ണയുടെ വില ഓഗസ്റ്റ് 25 മുതൽ ഇക്കഴിഞ്ഞ അഞ്ചു വരെ 17,400 രൂപയായിരുന്നു. കടന്നു പോയ വാരത്തിൽ 17,300 ലേക്ക് താഴ്ന്നു. ഇടിവു തുടർന്നപ്പോൾ വില 17,000 രൂപ വരെയാണ് താഴ്ന്നത്.

സെൻസെക്‌സ് 203 പോയന്റ് നഷ്ടത്തോടെ തുടക്കം

വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ തന്നെ ഓഹരി സൂചികകളിൽ നഷ്ടം. സെൻസെക്‌സ് 203 പോയന്റ് താഴ്ന്ന് 58,101 ലും നിഫ്റ്റി 41 പോയന്റ് നഷ്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യൻ വിപണികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. പവർ ഗ്രിഡ്, സൺ ഫാർമ, ബജാജ് ഫിനാൻസ്, എംആൻഡ് എം, ഏഷ്യൻ പെയിന്റ് ,ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക് റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

ജെറ്റ് എയർവെയ്‌സ് രണ്ടാം വരവിന് ഒരുങ്ങുന്നു: അടുത്ത വർഷം ആഭ്യന്തര, രാജ്യാന്തര സർവ്വീസുകൾ

പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയർവെയ്‌സ് രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വരുന്നു. അടുത്ത്് വർഷത്തിന്റെ തുടക്കത്തിൽ ആഭ്യന്തര വിമാന സർവ്വീസ് പുനരാംരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. അടുത്ത വർഷം പകുതിയോടെ രാജ്യാന്തര സർവ്വീസ് വീണ്ടും തുടുങ്ങാനും ആലോചിക്കുന്നതായും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. നഷ്ടം കുമിഞ്ഞു കൂടിയതിനെ തുടർന്ന് 2019 ലാണ് ജെറ്റ് എയർവെയ്‌സ് പ്രവർത്തനം നിർത്തിയത്. ജെറ്റ് എയർവെയ്‌സ് മടക്കി കൊണ്ടുവരുന്നതിനുളള നവീകരണ പദ്ധതിയ്ക്ക് കഴിഞ്ഞ ജൂണിലാണ് നാഷണൽ കമ്പനീസ് ട്രിബ്യൂണൽ അനുമതി നൽകിയത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *