എം.ജി മോട്ടേഴ്‌സിന്റെ പുതിയ മോഡൽ: ആസ്റ്റർ 15 ന്

എം.ജി മോട്ടേഴ്‌സിന്റെ പുതിയ മോഡൽ: ആസ്റ്റർ 15 ന്

എം.ജി മോട്ടോഴ്‌സിന്റെ പുതിയ മോഡലായ ആസ്റ്റർ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 15ന് വാഹനത്തെ കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

ഇവി മോഡലായ ഇസഡ് എസിൻറെ പെട്രോൾ പവർ പതിപ്പാണ് ആസ്റ്റർ. ഹെക്ടറിന് താഴെയായിട്ടായിരിക്കും എം.ജി ഇന്ത്യൻ നിരയിൽ ആസറ്റർ സ്ഥാനം പിടിക്കുക. 4.3 മീറ്റർ നീളമുള്ള ആസ്റ്റർ, ഹെക്ടറിനേക്കാൾ (4.6 മീറ്റർ ദൈർഘ്യം) വലുപ്പത്തിൽ ചെറുതായിരിക്കും. നിലവിലെ സെഗ്മെൻറ്‌ലീഡറായ ഹ്യുണ്ടായ് ക്രെറ്റയായിരിക്കും ആസ്റ്ററിെൻറ പ്രധാന എതിരാളി. ഇവി മോഡലിനെ അപേക്ഷിച്ച് നിരവധി ഡിസൈൻ മാറ്റങ്ങളും വാഹനത്തിന് ഉണ്ടാകും.

നിരവധി അത്യാധുനിക ഫീച്ചറുകളുടെ അകമ്പടിയോടെയാകും വാഹനം എത്തുക എന്നാണ് റിപ്പോർട്ടുകൾ. ആസ്റ്ററിൽ പേഴ്സണൽ ആർട്ടിഫിഷൽ ഇന്റലിജെൻസ് അസിസ്റ്റന്റ് സംവിധാനം ഉണ്ടായിരിക്കുമെന്ന് എം.ജി നേരത്തേ പറഞ്ഞിരുന്നു. വാഹനത്തിനുള്ളിൽ ഒരു റോബോട്ട് ഉള്ളതിന് സമാനമാണെന്ന് ഇത്. ഇന്ത്യൻ വാഹന വിപണിയിൽ ഇത് തികച്ചും പുതുമയാണെന്നും തനിച്ച് വാഹനം ഓടിക്കുമ്പോൾ ഇത് വേറിട്ടൊരു അനുഭവമാകും നൽകുക എന്നുമാണ് റിപ്പോർട്ടുകൾ.

ഇതോടെ വാഹനത്തിൽ പേഴ്സണൽ അസിസ്റ്റൻസ് സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ വാഹന നിർമാതാക്കൾ എന്ന ഖ്യാതി എം ജി മോട്ടോഴ്സിന് സ്വന്തമാകും. ഇന്ത്യയുടെ പാരാ ഒളിമ്പിക്‌സ് താരം ദീപ മാലിക്ക് ആയിരിക്കും കാറിലെ റോബോട്ടിന് ശബ്ദം നൽകുന്നത്. ഖേൽ രത്ന ജേതാവുകൂടിയായ ദീപ മാലിക് ആസ്റ്റർ എഐക്ക് ശബ്ദം നൽകുമെന്ന് എംജി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

കൂടാതെ, ആസ്റ്റർ എത്തുന്ന മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിൽ ആദ്യമായി ഓട്ടോണമസ് ലെവൽ 2 സാങ്കേതികവിദ്യയും ഇതിൽ ഒരുങ്ങുന്നുണ്ട്. ഓട്ടോണമസ് ലെവൽ ടു സംവിധാനം അപകടമുണ്ടാകാതെ വാഹനം തന്നെ മുൻ കരുതൽ സ്വീകരിക്കുന്നതിന് സഹായിക്കും. ഇതിന്റെ ഭാഗമായി അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, ഫോർവേഡ് കൊളീഷൻ വാണിങ്ങ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്ങ്, ലെയ്ൽ കീപ്പിങ്ങ് അസിസ്റ്റൻസ്, ലെയ്ൻ ഡിപാർച്ചർ വാണിങ്ങ്, ഇന്റലിജെന്റ് ഹെഡ്ലാമ്പ് കൺട്രോൾ, റിയർ ഡ്രൈവർ അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ പ്രിവെൻഷൻ, സ്പീഡ് അസിസ്റ്റ് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങളാണ് എം.ജി. മോട്ടോഴ്സ് ആസ്റ്ററിൽ നൽകുന്നത്

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *