വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വീണ്ടും വർധനവ്

വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വീണ്ടും വർധനവ്

തുടർച്ചയായ രണ്ടാം ആഴ്ചയിലും ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വർധന രേഖപ്പെടുത്തി. വിദേശ കറൻസി ആസ്തികളിലാണ് പ്രധാനമായും വർധന രേഖപ്പെടുത്തിയത്. 821.30 കോടി ഡോളറിന്റെ വർധനയോടെ വിദേശ കറൻസി ആസ്തികളുടെ മൂല്യം 57,981.30 കോടി ഡോളറായി.

യൂറോ, പൗണ്ട്, യെൻ കറൻസികൾ ഉൾപ്പെടയുളള വിദേശ കറൻസികളുടെ ആസ്തി മൂല്യമാണിത്. സെപ്റ്റംബർ മൂന്നിന് അവസാനിച്ച ആഴ്ചയിൽ 889.5 കോടി ഡോളറിന്റെ വർധനയുമായി കരുതൽ ശേഖരം 64,245.30 കോടി ഡോളറിലെത്തി റെക്കോർഡ് ഉയരം രേഖപ്പെടുത്തി.

കരുതൽ ശേഖരത്തിന്റെ ഭാഗമായ സ്വർണ ശേഖരത്തിൽ 64.2 കോടി്ഡോളറിന്റെ വർധനയും രേഖപ്പെടുത്തി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *