കുറഞ്ഞ തുകയിൽ മികച്ച നേട്ടം നൽകുന്ന നിക്ഷേപ മാർഗങ്ങൾ

കുറഞ്ഞ തുകയിൽ മികച്ച നേട്ടം നൽകുന്ന നിക്ഷേപ മാർഗങ്ങൾ

നിക്ഷേപം പെട്ടന്ന് ഇരട്ടിയാക്കണമെന്നും വേഗത്തിൽ വളർത്തണമെന്നും ആഗ്രഹിക്കുന്നവരാണ് നിക്ഷേപകർ. പരമ്പരാഗത നിക്ഷപ മാർഗങ്ങളെക്കാൾ ഓഹരി നിക്ഷേപം കൂടുതൽ നേട്ടങ്ങൾ നൽകുമെങ്കിലും നഷ്ട സാധ്യതയുളളതു കൊണ്ട് പലരും നിക്ഷേപത്തിന് മുതിരാറില്ല. എന്നാൽ പ്രതിമാസ നിക്ഷേപത്തിന് 1000 രൂപ പോലും ആവശ്യമില്ലാത്ത നിക്ഷേപ പദ്ധതികൾ ഉണ്ട്. കുറഞ്ഞ തുക നിക്ഷേപിച്ചാൽ മികച്ച നേട്ടം തരുന്ന നിക്ഷേപ പദ്ധതികളെ കുറിച്ച് അറിയാം

എൻപിഎസ്

സർക്കാരിന്റെ തന്നെ മികച്ച നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പെൻഷൻ പദ്ധതിയായ എൻപിഎസ്.ഇപിഎഫ് ,ആന്വിറ്റി പ്ലാനുകളേക്കാൾ കൂടുതൽ പെൻഷൻ എൻപിഎസിനു കീഴിൽ ലഭ്യമാണ്. 18 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുളളവർക്ക് പദ്ധതിയിൽ അംഗമാകാം. 500 രൂപ മാസം അടച്ചാൽ മതിയാകും. ഒരു വർഷം ചുരുങ്ങിയത് 6000 രൂപയെങ്കിലും നിക്ഷേപിക്കണം എന്നത് നിർബന്ധമാണ്. വിരമിക്കുന്ന സമയത്ത് സ്വരൂപിച്ച സമ്പാദ്യത്തിൽ നിന്ന് 40 ശതമാനം വരെ പിൻവലിക്കുന്നതിന് നികുതിയില്ല. റിട്ടയർമെന്റ് സമയത്ത് 60 ശതമാനം വരെ സമ്പാദ്യം പിൻവലിക്കാം.

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ 500 രൂപ

പ്രതിവർഷം 500 രൂപ നിക്ഷേപിച്ചാൽ പോലും ആരംഭിക്കാൻ ആകുന്ന ഒരു സമ്പാദ്യ പദ്ധതിയാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്. പരമാവധി നിക്ഷേപം ഒരു വർഷം 1.50 രൂപയാണ്. ഒറ്റ തവണയായോ പ്രതിമാസമോ നിക്ഷേപം നടത്താം. 7.6 ശതമാനത്തോളമാണ് നിലവിലെ പലിശ നിരക്ക്. നിക്ഷേപം ഏഴു വർഷം പൂർത്തിയാക്കിയാൽ ഭാഗികമായി പണം പിൻവലിക്കാൻ ആകും. നിക്ഷേപ കാലാവധി 15 വർഷമാണ്. ഇതിന് ശേഷം നിക്ഷേപം പുതുക്കാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *