സെക്കന്റ് ഹാൻഡ് വിപണിയിൽ ഫോണുകൾക്കും കാറുകൾക്കും ഡിമാന്റേറുന്നു

സെക്കന്റ് ഹാൻഡ് വിപണിയിൽ ഫോണുകൾക്കും കാറുകൾക്കും ഡിമാന്റേറുന്നു

ഇന്ത്യയിലും സെക്കൻഡ് ഹാൻഡ് വിപണി മുന്നേറുകയാണ്. ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ത്രിഫ്റ്ര് സ്റ്റോറുകൾ സുലഭമാണ്. ഓൺലൈനായിട്ടാണ് ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പന കൂടുതലും നടക്കുന്നത്. ഒഎൽഎക്‌സ് ചൂണ്ടിക്കാട്ടുന്നത് അനുസരിച്ച് സ്മാർട്ട് ഫോണുകൾക്കാണ് ഏറെ ഡിമാന്റുളളത്. കാറുകൾക്കും ഡിസൈനർ വസ്ത്രങ്ങൾക്കും പാർട്ടി വെയറുകൾക്കുമൊക്കെയുണ്ട് ഡിമാന്റ്.

ഇന്ത്യയിലെ സെക്കൻഡ് ഹാൻഡ് വിപണിയിൽ മൊബൈൽ ഫോണുകളിൽ തന്നെ ഐ ഫോണിനാണ് കൂടുതൽ ആവശ്യക്കാർ. ഒഎൽഎക്‌സിൽ ഏറ്റവും ഡിമാന്റ് ഐ ഫോണുകൾക്ക് തന്നെയാണ്. ആപ്പിൾ കഴിഞ്ഞാൽ ഷവോമി,സാംസങ്ങ് ഫോണുകളും, പ്രീ ഓൺഡ് വിപണിയിൽ വിറ്റു പോകുന്നുണ്ട്.

സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോൺ വിപണിയിലെ ഏറ്റവും പ്രിയമേറിയ ബാൻഡുകൾ ഇവ തന്നെ. ചെറിയ നഗരങ്ങളിൽ 43 ശതമാനത്തോളമാണ് ഡിമാന്റ്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര,ഡൽഹി, പഞ്ചാബ്, ആന്ധ്രപ്രദേശ് എന്നി നഗരങ്ങളിലാണ് സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകളുടെ ഏറ്റവും വലിയ വിൽപ്പന.

സ്മാർട്ട് ഫോണുൾക്ക് പിന്നാലെ സെക്കൻഡ് ഹാൻഡ് വിപണിയിൽ വാഹനങ്ങൾക്കും ഡിമാന്റ് ഉണ്ട്. പതിറ്റാണ്ടുകൾക്ക് ശേഷവും ഡിമാന്റിന് ഒരു കുറവുമില്ല. കോവിഡും ലോക്ക്ഡൗണും മൂലം സെക്കൻഡ് ഹാന്റ് വാഹനങ്ങളുടെ ഡിമാന്റ് ഉയർന്നിട്ടുണ്ട്. 2018-2019 ൽ ഇന്ത്യയിൽ മാത്രം ഏകദേശം 68 ലക്ഷം യൂണിറ്റ് കാറുകളാണ് വിറ്റഴിഞ്ഞതെന്നാണ് റിപ്പോർട്ട്.ഇതു കൂടാതെ വിവാഹ വസ്ത്രങ്ങൾ, പാർട്ടി വെയറുകൾ, ലെതർ ഉൽപ്പന്നങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയവക്കൊക്കെ സെക്കൻഡി ഹാന്റ് വിപണിയിൽ ഡിമാന്റ് ഉണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *