സബ്‌സ്‌ക്രിപ്ഷൻ പദ്ധതിയുമായി ഫോക്‌സ് വാഗൺ

സബ്‌സ്‌ക്രിപ്ഷൻ പദ്ധതിയുമായി ഫോക്‌സ് വാഗൺ

പുതിയ സബ്സ്‌ക്രിപ്ഷൻ പദ്ധതിയുമായി ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൺ. ഹിന്ദുസ്ഥാൻ ടൈംസ് ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി ഓട്ടോ ഇൻഫ്രാസ്ട്രക്ചർ സേവന കമ്പനിയായ ഒറിക്സുമായി പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി എന്നാണ് റിപ്പോർട്ടുകൾ. പോളോ, വെന്റോ, ടി-റോക്ക് മോഡലുകളാണ് ഫോക്സ്വാഗൺ സബ്സ്‌ക്രിപ്ഷൻ പദ്ധതിക്ക് കീഴിൽ വാഗ്ദാനം ചെയ്യുന്ന മോഡലുകൾ. കാറുകൾ 2, 3, അല്ലെങ്കിൽ 4 വർഷത്തേക്ക് ലീസിംഗ് ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

തുടക്കത്തിൽ ദില്ലി, മുംബൈ, പൂനെ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ 30 ഔട്ട്‌ലെറ്റുകളിൽ കാർ നിർമ്മാതാവ് പദ്ധതി ആരംഭിക്കും. പിന്നീട് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. സെപ്റ്റംബർ 23 ന് ഇന്ത്യയിൽ അവതരിപ്പിക്കുന്ന ടൈഗൂൺ എസ്യുവിയെ ഫോക്സ്വാഗൺ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഘട്ടം ഘട്ടമായി ഇന്ത്യയിലുടനീളം സബ്സ്‌ക്രിപ്ഷൻ മോഡൽ പുറത്തിറക്കുമെന്നും ഫോക്സ്വാഗൺ അറിയിച്ചു.

കാർ സബ്‌സ്‌ക്രിപ്ഷൻ പദ്ധതി രാജ്യത്ത് ജനപ്രീതി നേടുന്നതായും പ്രത്യേകിച്ച് നഗര യുവ മധ്യവർഗക്കാർക്കിടയിൽ, സൗകര്യപ്രദമായ ഉടമസ്ഥാവകാശ അനുഭവമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും ഫോക്സ്വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു. പുതിയ ഉടമസ്ഥത, ഉപയോഗ മോഡലുകൾ എന്നിവയോടുള്ള പക്ഷപാതിത്വത്തോടെ മൊബിലിറ്റി സ്പേസ് സമീപകാലത്ത് കാര്യമായ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നുവെന്നാണ് പങ്കാളിത്തത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ഒറിക്സ് ഓട്ടോ ഇൻഫ്രാസ്ട്രക്ചർ സർവീസസ് ലിമിറ്റഡ് (OAIS) മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സന്ദീപ് ഗംഭീർ പറഞ്ഞത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *