ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

23 ദിവസത്തിനിടെ ഡീസൽ വിലയിൽ 1.25 രൂപയുടെ കുറവ്

കഴിഞ്ഞ 23 ദിവസത്തിനിടെ ഡീസൽ വില 1.25 രൂപയും പെട്രോളിന് 58 പൈസയും കുറഞ്ഞു. 33 ദിവസത്തോളം മാറ്റ മില്ലാതെ തുടർന്ന ശേഷം കഴിഞ്ഞ 18 നാണ് ഡിസലിന് 22 പൈസ കുറച്ചത്. ജൂലായ് 16 നാണ് അവസാനമായി ഇന്ധന വില വർധിപ്പിച്ചത്. നിലവിൽ കൊച്ചിയിൽ പെട്രോളിന് 101.48 രൂപയും ഡീസലിന് 93.57 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിന് മുകളിൽ തുടരുകയാണ്.

ഡിജിറ്റൽ കറൻസിയെക്കുറിച്ച് കടുത്ത ആശങ്കയുമായി ആർബിഐ

ബിറ്റ് കോയിൻ പോലുളള ഡിജിറ്റൽ കറൻസി സംബന്ധിച്ച് ആർബിഐയ്ക്ക് കടുത്ത ആശങ്ക. ഈ വിവരം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഇത്തരം കറൻസികൾ എങ്ങനെ മെച്ചമുണ്ടാക്കുമെന്ന കാര്യത്തിൽ വ്യക്തത ആവശ്യമുണ്ട്. അടുത്ത സാമ്പത്തക വർഷം ഇന്ത്യ 9.5 ശതമാനം വളർച്ച നേടുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും വിലക്കയറ്റം നാലു ശതമാനമാക്കി കുറച്ചു കൊണ്ടു വരാൻ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

എസ്ബിഐ വൺ കാർഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി

സൗത്ത് ഇന്ത്യൻ ബാങ്ക് വൺ കാർഡുമായി സഹകരിച്ച് എസ്ബിഐ വൺ കാർഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. ആയുഷ്‌ക്കാല കാലാവധിയാണ് ഉളളത്. പ്രീമിയം മെറ്റൽ കാർഡ് ആണ്. വിസ സിഗ്നേച്ചർ പ്ലാറ്റ് ഫോമിലുളള രാജ്യാന്തര തലത്തിൽ സാധുതയുളള ക്രെഡിറ്റ് കാർഡ് ആണിത്. വാർഷിക നിരക്കുകൾ ഇല്ല. ഉടനടി റിവാർഡ് പോയിന്റുകൾ, എളുപ്പത്തിലുളള റിഡംപ്ഷൻ തുടങ്ങി ആകർഷകമായ സവിശേഷതകളുണ്ട്.

സ്വർണ്ണ വില ഉയർന്നു: ഇന്ന് പവന് 35,280

സംസ്ഥാനത്ത് സ്വർണ്ണ വില വർധിച്ചു. മൂന്നു ദിവസം കുറഞ്ഞ വിലയിൽ വ്യാപാരം നടത്തിയതിന് ശേഷം വെളളിയാഴ്ച വില വർധിച്ചത്. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 4410 രൂപയും പവന് 35,280 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *