ഇൻകം ടാക്‌സ് റിട്ടേൺ ഫയൽ ഡിസംബർ 31 വരെ സമർപ്പിക്കാം

ഇൻകം ടാക്‌സ് റിട്ടേൺ ഫയൽ ഡിസംബർ 31 വരെ സമർപ്പിക്കാം

ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുളള സമയപരിധി ഡിസംബർ 31 വരെ നീട്ടിയിരിക്കുകയാണ്. റിട്ടേൺ സമർപ്പണത്തിലെ ആശങ്കകൾ തുടരുന്നത് കണക്കിലെടുത്ത് കേന്ദ്ര ധനമന്ത്രാലയമാണ് സെപ്റ്റംബർ 30 ൽ നിന്ന് തീയതി വീണ്ടും നീട്ടി നൽകിയത്.

ഈ തീരുമാനം റിട്ടേൺ സമർപ്പിക്കാൻ ബാധ്യസ്ഥരായ ശമ്പളവരുമാനക്കാർക്ക് മാത്രമല്ല പരിധിക്കു മുകളിൽ വരുമാനം ഉളളവർക്കും ആശ്വാസമേകുന്നു. എന്നാൽ കംമ്പ്യൂട്ടർ സഹായത്തോടെ കൃത്യമായി തെറ്റാതെ റിട്ടേൺ സമർപ്പിക്കാൻ ഇപ്പോഴും പലർക്കും ശരിക്ക് അറിയില്ല. സുഹൃത്തുക്കളുടെയും ഫീസ് നൽകിയുളള സേവന കേന്ദ്രങ്ങളുടെയും സഹായത്താലാണ് ഇവരൊക്കെ റിട്ടേൺ സമർപ്പിക്കുന്നത്.

ഇപ്പോൾ പുതിയ പോർട്ടൽ എത്തിയതോടെ കാര്യങ്ങൾ പലർക്കും കൺഫ്യൂഷനിലാണ്. പുതിയ പോർട്ടലിൽ ഓരോ പേജിലും ഏതെല്ലാം വിവരങ്ങൾ നൽകണം.കൃത്യമായി അപ് ലോഡ് ആകുന്നുണ്ടോ , വേരിഫിക്കേഷൻ എറർ ആകുമോ തുടങ്ങിയ നിരവധി സംശയങ്ങളുണ്ട്. എന്നാൽ ആർക്കും പുതിയ പോർട്ടൽ വഴി ഇ റിട്ടേൺ ഈസിയായി ഫയൽ ചെയ്യാവുന്നതാണ്.കമ്പനികൾക്കുളള ഐടിആർ ഫയലിങ്ങ് സമയപരിധി 2021 നവംബർ 30 മുതൽ 2022 ഫിബ്രവരി 15 വരെ നീട്ടി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *