ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

അരുൺകുമാർ സിങ്ങ് ബിപിസിഎൽ ചെയർമാൻ

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) മാനേജിങ്ങ് ഡയറക്ടറും ചെയർമാനുമായി അരുൺകുമാർ സിങ്ങ് ചുമതലയേറ്റു. കമ്പനി ബോർഡിൽ ഡയറക്ടറായി (മാർക്കറ്റിങ്ങ് ) പ്രവർത്തിച്ചു വരികയായിരുന്നു. വെറ്റ്‌സ രാമകൃഷ്ണ ഗുപ്തയെ ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. വെറ്റ്‌സ രാമകൃഷ്ണ ഗുപ്തയെ ഡയറക്ടറായും (ഫിനാൻസ്) നിയമിച്ചു. 2020 ഓഗസ്റ്റിൽ ഡി .രാജ്കുമാർ വിരമിച്ച ഒഴിവിലാണ് അരുൺകുമാർ സിങ്ങിന്റെ നിയമനം.

കൺസൾറ്റൻസി കരാറുകൾ ഏറ്റെടുക്കാൻ കിഫ്ബി

സംസ്ഥാന സർക്കാരിനു കീഴിലെ കിഫ്ബി ഇനി കൺസൾട്ടൻസി കരാറുകളും ഏറ്റെടുക്കും. വിവിധ മേഖലകളിൽ പ്രവൃത്തി പരിചയമുളള ഒട്ടേറെ ഉദ്യോഗസ്ഥർ കിഫ്ബിക്കു സ്വന്തമായുളളതിനാൽ സംസ്ഥാനത്തിന് പുറത്ത് അടക്കം കരാറുകൾക്ക് കൺസൾട്ടന്റായും പ്രവർത്തിക്കാൻ കിഫ്ബിയ്ക്ക് കഴിയും. സംസ്ഥാനത്തിനുളളിൽ കിഫ്ബി ഏറ്റെടുക്കാത്ത നിർമ്മാണ കരാറുകൾക്കു കൺസൾട്ടന്റാകാം.

എൽഐസി ഐപിഒ നടത്തിപ്പിന് പത്ത് സ്ഥാപനങ്ങൾ

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) പ്രാഥമിക ഓഹരി വിൽപ്പന നടത്തിപ്പിനായി 10 സ്ഥാപനങ്ങളെ തിരഞ്ഞെടുത്തു. 16 പേരിൽ നിന്നാണ് 10 ബുക്ക് റണ്ണിങ്ങ് ലീഡ് മാനേജർമാരെ തിരഞ്ഞെടുത്തത്. രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്കാണ് എൽഐസി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

സ്വർണ്ണ വില കുറഞ്ഞു: ഇന്ന് പവന് 35,200

സംസ്ഥാനത്ത് സ്വർണ്ണ വില വ്യാഴാഴ്ചയും കുറഞ്ഞു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,400 രൂപയും പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയിലുമാണ ഇന്നത്തെ വ്യാപാരം. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,410 രൂപയിലും പവന് 240 രൂപ കുറഞ്ഞ് 35,280 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം. ഇതോടെ മൂന്ന് ദിവസമായി ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞതിരിക്കുന്നത്. 4,5,6 തീയതികളിൽ 35,600 ലാണ് വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1789.39 ഡോളറായി സ്ഥിരപ്പെട്ടു. 1790 ഡോളറിന്റെ പിന്തുണ നഷ്ടപ്പെട്ട സ്വർണ്ണം സ്ഥിരതയാർജിക്കുമെന്ന പ്രതീക്ഷയിലാണ്.

അഫ്ഗാൻ : ഉണക്കപ്പഴ വിപണിയിൽ വിലക്കയറ്റം

അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരപ്രശ്‌നം കാരണം ഇന്ത്യയിലേക്കുളള ഉണക്കപ്പഴങ്ങളുടെ വരവ് നിലച്ചു. ഇതോടെ ദൗർലഭ്യതയും വിലക്കയറ്റവും തുടങ്ങി. അഫ്ഗാനിസ്താനിൽ നിന്ന് പാകിസ്ഥാനിലൂടെ റോഡ് വഴിയാണ് ഉണക്കപ്പഴങ്ങൾ ഇന്ത്യയിലേക്ക് എത്തിയിരുന്നത്. ദിവസേന 35 ലോറി ഉണക്കപ്പഴങ്ങളാണ് ഇങ്ങനെ എത്തിയിരുന്നത്. ഇത് നിലച്ചതോടെയാണ് ദൗർലഭ്യം തുടങ്ങിയത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *