ഞായറാഴ്ച ലോക്ക് ഡൗൺ ഒഴിവാക്കുമ്പോൾ: വാണിജ്യ മേഖലയ്ക്ക് പ്രതീക്ഷ

ഞായറാഴ്ച ലോക്ക് ഡൗൺ ഒഴിവാക്കുമ്പോൾ: വാണിജ്യ മേഖലയ്ക്ക്  പ്രതീക്ഷ

ഞായറാഴ്ച ലോക്കഡൗണും, രാത്രി കാല കർഫ്യൂവും ഒഴിവാക്കുന്നത് സംരംഭക മേഖലയ്ക്ക് പ്രതീക്ഷ നൽകുകയാണ്. 20 മുതൽ 25 ശതമാനം വരെ ബിസിനസ്സ് വർധിക്കുമെന്നാണ് പ്രതീക്ഷ. സുരക്ഷാ മുൻകരുതലുകൾ പാലിക്കേണ്ടതു നിർബന്ധമാണ്.

കോവിഡിന് മുൻപുളള കാലത്തേക്കുളള മടക്കമായാണ് ലോക്കഡൗൺ പിൻവലിക്കലിനെ വ്യാപാര സമൂഹം വിലയിരുത്തുന്നത്. ഞായർ ലോക്ക് ഡൗൺ പിൻവലിക്കണമെന്ന് വാണിജ്യ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു

2018 ലെ മഹാ പ്രളയത്തിന് ശേഷം കേരളം ശക്തിയോടെ തിരിച്ചു വന്നതിന് സമാനമായ രീതിയിലുളള ഉണർവാണ് വാണിജ്യ മേഖല പ്രതീക്ഷിക്കുന്നത്. പൊതു അവധി ദിനമായ ഞായറാഴ്ചയും തടസ്സങ്ങളില്ലാതെ പുറത്തിറങ്ങാനും സമയമെടുത്ത് ഷോപ്പിങ്ങ് നടത്താനും കഴിയുമെന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് നേട്ടമാണ്.

രാത്രി കാല കർഫ്യൂ രാത്രി 10 മുതൽ രാവിലെ ആറ് വരെ ആയിരുന്നു. ഇത് പിൻവലിച്ചതും വലുതും ചെറുതുമായ ആയിരക്കണക്കിന് വ്യാപാര സ്ഥാപനങ്ങൾക്ക് നേട്ടമാകും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *