അയോട്ടിക്ക് ക്ലിനിക്കുമായി ആസ്റ്റർ മെഡ്സിറ്റി

അയോട്ടിക്ക് ക്ലിനിക്കുമായി ആസ്റ്റർ മെഡ്സിറ്റി

കൊച്ചി:ഹൃദയരക്തധമനിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കീർണതകൾക്ക് സമഗ്രമായ ചികിത്സ ഉറപ്പാക്കുന്ന അയോട്ടിക് ക്ലിനിക്കിന്റെ ഉദ്ഘാടനം ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ദൊരൈസ്വാമി വെങ്കിടേശ്വരൻ നിർവ്വഹിച്ചു. ഹൃദയത്തിൽ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം എത്തിക്കുന്ന അയോട്ടയിലുണ്ടാകുന്ന (ഹൃദയരക്തധമനി) സങ്കീർണമായ വിവിധതരം വീക്കങ്ങൾ, അർബുദ മുഴകൾ, രക്തചംക്രമണത്തിലെ അസ്വാഭാവികതകൾ തുടങ്ങിയവ കൃത്യമായ രോഗനിർണയത്തിലൂടെ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കും. കൃത്യമായ രോഗനിർണയം സാധ്യമായില്ലെങ്കിൽ രോഗിയുടെ ജീവൻ തന്നെ അപകടത്തിലാകുന്ന രോഗാവസ്ഥകളാണ് അയോട്ടയിൽ സംഭവിക്കുകയെന്ന് കൺസൽട്ടന്റ് ഇന്റർവെൻഷണൽ റേഡിയോളജി ഡോ. രോഹിത് നായർ പറഞ്ഞു. കഴിഞ്ഞ വർഷം അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ രോഗമുക്തി നേടിയ ശ്രീലങ്കൻ സ്വദേശി ഷെയ്ൻ ക്രോണർ അടക്കമുള്ളവർ ഉദ്ഘാടന ചടങ്ങിൽ സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചു.

വിദേശ പരിശീലനം നേടിയിട്ടുള്ള ഇന്റർവെൻഷണൽ റേഡിയോളജി, കാർഡിയോ -വാസ്‌ക്കുലർ സർജറി, കാർഡിയോളജി. കാർഡിയാക് അനസ്തീഷ്യോളജി, ക്രിട്ടിക്കൽ കെയർ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരും പരിചയസമ്പന്നരായ നഴ്സുമാരും ഉൾപ്പെട്ട ക്ലിനിക്കിൽ ശ്രീലങ്കയിൽ നിന്നുൾപ്പെടെ 25 സങ്കീർണമായ രോഗികളുടെ ചികിത്സ വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു. സാധ്യമായ രോഗികളിൽ ശസ്ത്രക്രിയ്ക്ക് പകരം അതിസൂക്ഷ്മ മുറിവുകളിലൂടെ ശസ്ത്രക്രിയകൾ നടത്താൻ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ളതാണ് ഈ ക്ലിനിക്ക്. ചെറിയ മുറിവ്, ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞ വേദന, കുറഞ്ഞ രക്തസ്രാവം, ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞ സങ്കീർണതകൾ, കുറഞ്ഞ ആശുപത്രിവാസം തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ.

ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ കേരള – ഒമാൻ ക്ലസ്റ്റർ ഹെഡ് ഫർഹാൻ യാസിൻ, ആസ്റ്റർ മെഡ്സിറ്റി സിഇഒ അമ്പിളി വിജയരാഘവൻ, ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം കൺസൽട്ടന്റ് ഡോ. രോഹിത് നായർ, സീനിയർ കൺസൽട്ടന്റ് കാർഡിയാക് സർജൻ ഡോ. മനോജ് നായർ, സീനിയർ കൺസൽട്ടന്റ് കാർഡിയാക് അനസ്തീഷ്യ ഡോ. സുരേഷ് ജി നായർ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് ഡോ. ടി ആർ ജോൺ എന്നിവർ സംസാരിച്ചു.

വിവരങ്ങൾക്ക് ഹെൽപ്പ്ലൈൻ നമ്പർ 8111998126 ബന്ധപ്പെടുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *