ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ എന്നറിയാം

ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ എന്നറിയാം

അസംഘടിത തൊഴിലാളികൾക്ക് കേന്ദ്ര സർക്കാരിന്റെ ഇ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികൾ ലഭിക്കാൻ ഇത് സഹായകമാകും. കോവിഡ് പോലുളള ദുരിതങ്ങൾ ഉണ്ടാകുമ്പോൾ സഹായം നൽകുന്നത് ഈ വിവരശേഖരം ഉപയോഗിച്ചായിരിക്കും. പേര് രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ പ്രധാനമന്ത്രി സുരക്ഷാ ഭീമയോജനയുട ഭാഗമാകും. അപകടം മൂലമുളള മരണത്തിനോ, വൈകല്യത്തിനോ രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും

അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന കർഷകർ, കർഷക തൊഴിലാളികൾ,വീട്ടു ജോലിക്കാർ,ഓട്ടോ ഡ്രൈവർമാർ, പത്ര ഏജന്റുമാർ, വഴിയോര കച്ചവടക്കാർ,തൊഴിലുറപ്പു പദ്ധതിയിലെ അംഗങ്ങൾ, ആശാ വർക്കർമാർ, മത്സ്യ തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, അതിഥി തൊഴിലാളികൾ എന്നിങ്ങനെ ആർക്കും അംഗമാകാം. ഇപിഎഫ്, ഇഎസ്‌ഐ പദ്ധതികളിൽ അംഗമായിരിക്കരുത്.

ഇ-ശ്രം പോർട്ടൽ വഴി സ്വന്തമായോ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന കോമൺ സർവീസ് സെന്ററുകൾ വഴി അപേക്ഷിക്കാം. ആധാർ, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ തുടങ്ങിയ രേഖകൾ കരുതണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *