രാജ്യത്ത് മുട്ട, മീൻ വില കുതിക്കും

രാജ്യത്ത് മുട്ട, മീൻ വില കുതിക്കും

കോവിഡ് -19 പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് മുട്ട,മീൻ മാംസ വിപണിയിൽ വില വർധിക്കുമെന്ന് റിപ്പോർട്ട്. ഉത്സവ സീസൺ ആകുന്നതോടെ വില കുതിച്ചുയരും. ജനുവരി വരെ വില വർധന നിൽക്കും.

കോവിഡും സോയബിന്റെ വില വർധനവും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. കോവിഡിനെ തുടർന്നു പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതും വിതരണശൃംഖല തളർന്നതും രാജ്യത്തെ മുട്ട , ഇറച്ചി, മീൻ കച്ചവടങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ 100 രൂപയിൽ താഴെയുണ്ടായിരുന്ന ഇറച്ചിക്കോഴിക്ക് വില 200 നോട് അടുക്കുകയാണ്. മുട്ട, ഇറച്ചി,മീൻ എന്നിവയ്ക്ക് പകരമായി വടക്കൻ സംസ്ഥാനങ്ങളിലും കേരളത്തിലും ഉപയോഗിച്ചു വരുന്ന സോയാബീന്റെ വിലയിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ വർഷം ആദ്യം മുട്ടയൊന്നിന് നാല് രൂപയും, സോയാബീൻ ടണ്ണിന് 36,000 രൂപയും ചോളം ടണ്ണിന് 13,000 രൂപയുമായിരുന്നു വില. എന്നാൽ നിലവിൽ മുട്ടയ്ക്ക് അഞ്ച് രൂപയും, സോയാബീൻ ടണ്ണിന് ഒരു ലക്ഷം രൂപയും ചോളത്തിന് 21,000 രൂപയുമാണെന്ന് തെലുങ്കാന കർഷകരുടെ സംഘടന വ്യക്തമാക്കി. കേരളം അടക്കമുളള സംസ്ഥാനങ്ങളിൽ മുട്ടയും ഇറച്ചി ക്കോഴികളുമെത്തിക്കുന്നതിൽ മുൻ നിരയിലുളള തമിഴ്‌നാട്ടിലും കർണാടകയിലും കാര്യങ്ങൾ വ്യത്യസ്തമല്ല.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *