ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

രജ്‌നീഷ് കുമാർ ആന്ധ്രപ്രദേശ് സാമ്പത്തിക ഉപദേഷ്ടാവ്

ആന്ധ്രപ്രദേശ് സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർമാൻ രജ് നീഷ് കുമാർ നിയമിതനായി. എസ്ബിഐയിൽ നിന്നു വിരമിച്ച ശേഷം കോടക് സ്‌പെഷൽ സിറ്റ്വേഷൻ ഫണ്ട് ഉപദേഷ്ടാവ് ,എച്ച് സിബിസി നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ എന്നീ സ്ഥാനങ്ങൾ ഏറ്റെടുത്തിരുന്നു.

സ്വർണ്ണ വിലയിൽ കുറവ്: ഇന്ന് പവന് 35,520

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്. പവന് 80 രൂപ കുറഞ്ഞു. ഒരു പവന് സ്വർണ്ണത്തിന് 35,520 രൂപയാണ് വില. ഒരുഗ്രാമിന് 4,440 രൂപയും. സെപ്റ്റംബർ നാലു മുതൽ ഇന്നലെ വരെ പവന 34,600 രൂപയിലായിരുന്നു സ്വർണ്ണ വില. ഒരു ഗ്രാമിന് 4450 രൂപയായിരുന്നു വില. സെപ്റ്റംബർ ഒന്നി 35,440 രൂപയായിരുന്നു സ്വർണ്ണ വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1823.17 ഡോളറിൽ ആണ് വ്യാപാരം.

ഇന്ത്യൻ ബാങ്കിങ്ങ് മേഖല ലക്ഷ്യമിട്ട് ആഗോള കമ്പനികൾ

ഓൺലൈൻ വായ്പയ്ക്കും സ്ഥിര നിക്ഷേപത്തിനും മറ്റ് സാമ്പത്തിക സേവനങ്ങൾക്കും വഴിയൊരുക്കാൻ ആഗോള ടെക് ഭീമന്മാരായ കമ്പനികളിൽ ചിലത് ഇന്ത്യൻ ബാങ്കിങ്ങ് മേഖലയിലേക്ക് കടന്നുവരുന്നു. സ്വകാര്യ ബാങ്കുകളുമായി സഹകരിച്ച് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് അമേരിക്കൻ കമ്പനിയായ ആൽഫബെറ്റിനു കീഴിലുളള ഗൂഗിൾ പേ ആണ് സ്ഥിര നിക്ഷേപത്തിന് പ്ലാറ്റ് ഫോം ഒരുക്കുന്നത്. അതേ സമയം ചെറുകിട സംരംഭങ്ങൾക്ക് ഓൺലൈൻ വായ്പ സ്ഥാപനങ്ങളുമായി സഹകരിച്ച് അടിയന്തര വായ്പ ലഭ്യമാക്കുമെന്നാണ് സാമൂഹിക മാധ്യമ കമ്പനിയായ ഫേസ്ബുക്കിന്റെയും ചൈനീസ് കമ്പനിയായ ഷവോമിയുടെയും വാഗ്ദാനം.

ഇന്ധന വിലയിൽ മാറ്റമില്ല

തുടർച്ചയായ രണ്ടാം ദിവസവും ഇന്ധന വിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ധന വിലയുളളത്.
. ഞായറാഴ്ച ഇന്ധന വിലയിൽ നേരിയ കുറവുണ്ടായിരുന്നു. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോളിനും ഡീസലിനും 15 പൈസയാണ് കുറഞ്ഞത്. മുംബൈയിൽ പെട്രോളിന് 13 പൈസയും ഡീസലിന് 14 പൈസയും കുറഞ്ഞു. സംസ്ഥാനത്ത് തിരുവനന്തപുരത്ത് പെട്രോൾ ഒരു ലിറ്ററിന് 14 പൈസ കുറഞ്ഞ് 103.42 രൂപയായി. ഡീസൽ വില 15 പൈസ കുറഞ്ഞ് 95.38 രൂപയാണ്. ഒരാഴ്ചയ്ക്ക് ശേഷം ഈ മാസം ഒന്നിന് ആയിരുന്നു ഇന്ധന പെട്രോൾ ഡീസൽ വിലയിൽ കുറവുണ്ടായത്. പെട്രോളിന് 14ഉം ഡീസലിന് 15ഉം പൈസയുമാണ് അന്ന് കുറച്ചത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *