ലൈക്കും റിയാക്ഷനും നൽകാം : പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്

ലൈക്കും റിയാക്ഷനും നൽകാം : പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്

ഫേസ്ബുക്കിന്റെ മാതൃകയിൽ സന്ദേശങ്ങൾക്ക് ലൈക്കും ഷെയറും ചെയ്യാനുളള പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്. പുതിയ ഫീച്ചർ ഉടൻ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. വാട്‌സാപ്പിന്റെ മാതൃ സ്ഥാപനമായ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുളള ഇൻസ്റ്റഗ്രാമിലും, ഫേസ്ബുക്ക് മെസഞ്ചറിലും സന്ദേശങ്ങൾക്ക് റിയാക്ഷനുകൾ നൽകാൻ കഴിയും.

മെസേജുകളിൽ ടാപ്പ് ചെയ്താൽ റിയാക്ഷനുകൾ ലഭ്യമാകും. സമാന രീതിയിൽ തന്നെയാകും വാട്‌സാപ്പിലും റിയാക്ഷനുകൾ ലഭ്യമാകുക. വാട്‌സാപ്പിൽ സന്ദേശം ടാപ്പ് ചെയ്ത് പിടിച്ച് അതിൽ റിയാക്ഷൻ അറിയിക്കാവുന്ന തരത്തിലാകും പുതിയ ഫീച്ചർ എത്തുക. സന്ദേശത്തിൽ ടാപ്പ് ചെയ്യുമ്പോൾ റിയാക്ഷൻ നൽകാനുളള ഇമോജികൾ പ്രത്യക്ഷപ്പെടും. അതിൽ ഒരു ഇമോജി തിരഞ്ഞെടുത്ത് പ്രതികരണം അറിയിക്കാം.

ഡബ്ല്യു എ ബീറ്റ ഇൻഫോ എന്ന ബ്ലോഗിലാണ് പുതിയ ഫീച്ചറിനെ കുറിച്ചുളള വിവരങ്ങളുളളത്. സന്ദേശങ്ങൾക്ക് തൊട്ടു താഴെ റിയാക്ഷൻ ഇമോജികൾ കാണുന്ന തരത്തിലുളള സ്‌ക്രീൻ ഷോട്ടും, ഡബ്ല്യു എബീറ്റ ഇൻഫോയുടെ പുതിയ പോസ്റ്റിലുണ്ട. ചാറ്റ് റിയാക്ഷൻ ഫീച്ചറുകൾ വ്യക്തിഗത,ഗ്രൂപ്പ് ചാറ്റുകളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *