തട്ടിപ്പുകൾക്കെതിരെ കരുതിയിരിക്കാം: മുന്നറിയിപ്പുമായി ബാങ്കുകൾ

തട്ടിപ്പുകൾക്കെതിരെ കരുതിയിരിക്കാം: മുന്നറിയിപ്പുമായി ബാങ്കുകൾ

തട്ടിപ്പുകൾക്കെതിരെ ഉപഭോക്താക്കൾ ജാഗ്രതയോടെ ഇരിക്കണമെന്ന് നിർദ്ദേശം നൽകി ബാങ്കുകൾ രംഗത്ത്. പലരും പണം നഷ്ടമായി ബാങ്കുകളെ സമീപിക്കുമ്പോഴാണ് തട്ടിപ്പിനിരയായെന്ന കാര്യം പുറത്തറിയുന്നത്. ഉപയോക്താക്കൾ അറിയാതെ പണം നഷ്ടമായാൽ 10 ദിവസത്തിനുളളിൽ ബാങ്ക് തിരിച്ചു നൽകണമെന്നാണ് ആർബിഐ

പലപ്പോഴും ഫോണുകളിൽ നിങ്ങൾക്കു ലോട്ടറിയടിച്ചു അല്ലെങ്കിൽ ഇത്ര രൂപ ക്രെഡിറ്റായി തുടങ്ങിയ രീതിയിലുളള മെസേജുകൾ വരാറുണ്ട്. സംഭവം എന്താണെന്ന് അറിയാൻ മെസേജുകൾ തുറക്കുമ്പോഴാണ് പ്രശ്‌നം ഉണ്ടാകുന്നത്.

ഇത്തരം മെസേജുകൾ തുറക്കുക പോലും ചെയ്യരുതെന്നാണ് ബാങ്കുകളായ എസ്ബിഐയും എച്ച്ഡിഎഫ്‌സിയും വ്യക്തമാക്കിയിരിക്കുന്നത്. ഈ ലിങ്കുകൾ വഴി നിങ്ങളുടെ ഫോണുകളിലേയും ലാപ്പ് ടോപ്പുകളിലെയും വിവരങ്ങൾ ചോർത്തപ്പെടും. ഇന്ന് പലരും ബാങ്കുകളുടെ വിവരങ്ങളെല്ലാം ഫോണുകളിലും ലാപ്പുകളിലും ശേഖരിക്കാറുണ്ട്. ഇത് അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകാൻ കാരണമാകും. ഇത്തരം മെസേജുകളോ ,കോളുകളോ വ്ന്നാൽ ഉടനെ അധികൃതരെ അറിയിക്കണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *