ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബ്ബിലേക്ക്

റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും രാജ്യത്തെ പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബ്ബിലേക്ക്. ബ്ലൂംബർഗ് ബില്യണയർ ഇൻഡക്‌സ് പുറത്തുവിട്ട കണക്കുപ്രകാരം 92.6 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. രാജ്യത്തെ സമ്പന്നരിൽ ഒന്നാമനായ അദ്ദേഹത്തിന്റെ ആസ്തിയിൽ 2021 ൽ മാത്രം 15 ബില്യൺ ഡോളറിന്റെ വർധനവാണുണ്ടായത്.

അടൽ പെൻഷൻ യോജന: നിക്ഷേപകരുടെ എണ്ണത്തിൽ വർധന

അടൽ പെൻഷൻ യോജനയിലെ വരിക്കാരുടെ എണ്ണത്തിൽ 33 ശതമാനം വർധന. 2020-2021 സാമ്പത്തിക വർഷത്തിന്റെ അവസാനത്തെ കണക്കു പ്രകാരം എൻപിഎസിലെ മൊത്തം വരിക്കാരായ 4.2 കോടി പേരിൽ 2.8 പേരും എപിവൈയിലെ നിക്ഷേപകരാണ്.നാഷണൽ പെൻഷൻ സിസ്റ്റത്തിലെ വിവിധ പദ്ധതികളിലെ 66 ശതമാനം പേരും ഇതോടെ എപിവൈയുടെ വരിക്കാരായി.

റബ്ബർവില പ്രതീക്ഷകൾക്ക് തിരിച്ചടി

രാജ്യാന്തര വിപണിയിൽ റബ്ബറിനും തുടർച്ചയായി വിലയിടിയുന്നത് ആഭ്യന്തര വിപണിയിലെ പ്രതീക്ഷകൾക്കു മങ്ങലേൽപ്പിക്കുന്നു. എട്ടു വർഷത്തിന് ശേഷം ആദ്യമായി ആർഎസ് എസ് നാലാം ഗ്രേഡിന്റെ വില കിലോഗ്രാമിന് 180 രൂപ പിന്നിട്ടത്തോടെ വിപണി പ്രതീക്ഷയിലായിരുന്നു.

ജിയോ ഫോൺ നെക്‌സ്റ്റ് സെപ്റ്റംബർ 10 മുതൽ വിപണയിൽ

ജിയോ ഫോൺ നെക്‌സ്റ്റ് സെപ്റ്റംബർ 10 മുതൽ വിപണിയിൽ എത്തും. ഗൂഗിളുമായി സഹകരിച്ചാണ് ഈ ഫോൺ ജിയോ ഇറക്കുന്നത്. 2021 ലെ റിലയൻസ് വാർഷിക സമ്മേളനത്തിലാണ് റിലയൻസ് മേധാവി മുകേഷ് അംബാനി ഈ ഫോൺ വരുന്നതിനെ കുറിച്ച് പ്രഖ്യാപിച്ചത്. ഇപ്പോഴും 2 ജി ഫോൺ ഉപയോഗിക്കുന്ന ഇന്ത്യയിലെ വലിയ ഒരു വിഭാഗത്തെ തങ്ങളുടെ നെറ്റ് വർക്കിലേഷ് ആകർഷിക്കാനുളള ജിയോയുടെ ശ്രമാണ് ഈ ബജറ്റ് ഫോൺ.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *