യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം താഴേക്ക്

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം താഴേക്ക്

തിങ്കളാഴ്ച വ്യാപാരം ആരംഭിച്ച ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ നാല് പൈസ കുറഞ്ഞ് 73.06 ലേക്ക് എത്തി.

ഇന്റർബാങ്ക് വിദേശനാണ്യത്തിൽ, ഡോളറിനെതിരെ 73.02 ന് വ്യാപാരത്തിലേക്ക് കടന്ന രൂപ പിന്നീട് 73.06 ലേക്ക് താഴ്ന്നു, മുമ്പത്തെ ക്ലോസിനേക്കാൾ നാല് പൈസ ഇടിവാണ് രേഖപ്പെടുത്തിയത്.

വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ 73.02 എന്ന നിലയിലായിരുന്നു. ആറ് കറൻസികളുടെ ബാസ്‌ക്കറ്റിനെതിരെ ഡോളർ കരുത്ത് കാട്ടി. ഡോളർ സൂചിക 0.18 ശതമാനം ഉയർന്ന് 92.20 ലെത്തി.

ആഭ്യന്തര ഇക്വിറ്റികളിലെ റാലിയും വിദേശ ഫണ്ട് പ്രവാഹവും രൂപയെ പിന്തുണയ്ക്കുന്നുവെന്നും മൂല്യത്തകർച്ച കൂടുതൽ ഉയരാൻ സാധ്യതയില്ലെന്നുമാണ് റിപ്പോർട്ടുകൾ.

ആഭ്യന്തര ഇക്വിറ്റി വിപണി നേട്ടത്തിലാണ്, എക്കാലത്തെയും ഉയർന്ന നിരക്കായ 58,515.85 ലേക്ക് വരെ വിപണി കുതിച്ചുകയറി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബിഎസ്ഇ സെൻസെക്‌സ് 274.79 പോയിൻറ് അഥവാ 0.47 ശതമാനം ഉയർന്ന് 58,404.74 ൽ എത്തി. വിശാലമായ എൻഎസ്ഇ നിഫ്റ്റി 74.70 പോയിൻറ് അഥവാ 0.43 ശതമാനം ഉയർന്ന് 17,398.30 ലെത്തി. പ്രാരംഭ ഡീലുകളിൽ സൂചിക 17,429.55 എന്ന ദിവസത്തെ ഉയരത്തിലെത്തിയിരുന്നു.

അതേസമയം, വിദേശ സ്ഥാപന നിക്ഷേപകർ വെള്ളിയാഴ്ച മൂലധന വിപണിയിൽ അറ്റ വാങ്ങലുകാരായിരുന്നു, എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം 768.58 കോടി രൂപയുടെ ഓഹരികൾ എഫ്‌ഐഐകൾ വാങ്ങി. ആഗോള എണ്ണ ബെഞ്ച്മാർക്ക് ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 1.06 ശതമാനം ഇടിഞ്ഞ് 71.84 യുഎസ് ഡോളറിലെത്തി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *