മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബ്ബിലേക്ക്

മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബ്ബിലേക്ക്

റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും രാജ്യത്തെ പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബ്ബിലേക്ക്. ബ്ലൂംബർഗ് ബില്യണയർ ഇൻഡക്‌സ് പുറത്തുവിട്ട കണക്ക് പ്രകാരം 92.6 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

രാജ്യത്തെ സമ്പന്നരിൽ ഒന്നാമനായ അദ്ദേഹത്തിന്റെ ആസ്തിയിൽ 2021 ൽ മാത്രം 15 ബില്യൺ ഡോളറിന്റെ വർധനവാണുണ്ടായത്. ലോക കോടീശ്വര പട്ടികയിൽ 12ാം സ്ഥാനമാണ് അംബാനിക്കുളളത്.

ജെഫ് ബെസോസ്, ഇലോൺമസ്‌ക്, ബെർനാർഡ് അർനോൾട്, ബിൽ ഗേറ്റ്‌സ് എന്നിവരാണ് അംബാനിയ്ക്ക് മുന്നിലുളളത്. ജിയോ ഫോൺ നെക്‌സ്റ്റ് സെപ്റ്റംബർ 10 ന് പുറത്തിറക്കാനിരിക്കെയാണ് റിലയൻസ് ഓഹരി വിലയിൽ കഴിഞ്ഞയാഴ്ച കിതപ്പുണ്ടായത്. എനർജി മേഖലയിലേക്കും റിലയൻസ് ചുവട് വയക്കുന്നുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *