എസ്ബിഐ ഇന്റർനെറ്റ് ബാങ്കിങ്ങ് വീണ്ടും പണിമുടക്കും

എസ്ബിഐ ഇന്റർനെറ്റ് ബാങ്കിങ്ങ് വീണ്ടും പണിമുടക്കും

എസ്ബിഐ ഇന്റർനെറ്റ് ബാങ്കിങ്ങ് സേവനങ്ങൾ വീണ്ടും പണിമുടക്കും. യോനോ, യോനോ ലൈറ്റ്, യോനോ ബിസിനസ്സ്, ഐഎംപിഎസ്,യുപിഐ തുടങ്ങിയ സേവനങ്ങൾ എസ്ബിഐ ഉപഭോക്താക്കൾക്ക് ലഭ്യമാകില്ല. സെപ്റ്റംബർ നാലിനും അഞ്ചിനും ഇടയിൽ സേവനങ്ങൾ തടസ്സപ്പെട്ടേക്കാം എന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.

ട്വിറ്ററിലൂടെയാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്. ബാങ്ക് ട്വീറ്റ് ചെയ്തത് അനുസരിച്ച് നാളെ കൂടി സേവനങ്ങൾ തടസ്സപ്പെടുക. രാവിലെ 10 മുതൽ മൂന്ന് മണിക്കൂർ സേവനങ്ങൾ തടസ്സപ്പെട്ടേക്കാം. ഞായറാഴ്ച ഒന്നര മണിക്കൂർ സേവനം ലഭ്യമായേക്കില്ല. സാങ്കേതിക അറ്റ കുറ്റപണികൾ ആണ് സേവനം തടസ്സപ്പെടാൻ കാരണം. അസൗകര്യമുണ്ടായതിനാൽ ഖേദിക്കുന്നതായും, ഉപഭോക്താക്കൾ സഹകരിക്കണമെന്നും ബാങ്ക് അഭ്യർത്ഥിച്ചു.

എസ്ബിഐയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങൾക്കും ഓഫറുകൾക്കുമെതിരെ ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്നും എസ് ബിഐ അറിയിച്ചിട്ടുണ്ട്. മൊബൈലിൽ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *