ആരോഗ്യമേഖലയിൽ നിക്ഷേപം നടത്തി റിലയൻസ്: സ്ട്രാൻഡ് ലൈഫ് സയൻസിനെ സ്വന്തമാക്കി

ആരോഗ്യമേഖലയിൽ നിക്ഷേപം നടത്തി റിലയൻസ്: സ്ട്രാൻഡ് ലൈഫ് സയൻസിനെ സ്വന്തമാക്കി

സ്ട്രാൻഡ് ലൈഫ് സയൻസസിന്റെ 2.28 കോടി ഓഹരികൾ സ്വന്തമാക്കി റിലയൻസ്. ആരോഗ്യമേഖലയിലെ പ്രമുഖരാണ് സ്ട്രാൻഡ്് ലൈഫ് സയൻസസ്. റിലയൻസ് സ്ട്രാറ്റജിക്ക് ബിസിനസ്സ് വെൻച്വേഴ്‌സ് ആണ് സ്ട്രാൻഡ് ലൈഫ് സയൻസസിന്റെ 2.28 കോടി ഓഹരികൾ സമാഹരിച്ചത്.

ആരോഗ്യ പരിപാലന രംഗത്ത് ഡിജിറ്റൽ വിപ്ലവങ്ങൾക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യേത്തോടെയാണ് നിക്ഷേപം. ക്ലിനിക്കുകൾ, ആസ്പത്രികൾ,മെഡിക്കൽ ഉപകരണ നിർമ്മാതാക്കൾ, ഫാർമ കമ്പനികൾ എന്നിവ ഉൾപ്പടെയുളള ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങൾക്ക് സോഫ്റ്റ് വെയറും ക്ലിനിക്കൽ റിസർച്ചിനുളള അനുബന്ധ സൗകര്യങ്ങളും നൽകുന്ന കമ്പനിയാണ് സ്ട്രാൻഡ്.

2023 മാർച്ചോടെ 160 കോടി രൂപ നിക്ഷേപിക്കുന്നതോടെ 80.3 ശതമാനം ഓഹരികളും റിലയൻസിന്റെ സ്വന്തമാക്കും. ലോകോത്തര നിലവാരമുളള ആരോഗ്യ സംവിധാനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ട്രാൻഡിൽ നിക്ഷേപം നടത്തിയെന്ന് റിലയൻസ് അറിയിച്ചു

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *