സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കി ഉയർത്താൻ ശുപാർശ

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കി ഉയർത്താൻ ശുപാർശ

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56 വയസ്സിൽ നിന്ന് 57 വയസ്സാക്കി വർധിപ്പിക്കണമെന്ന് ശുപാർശ. ഇക്കാര്യം 11ാം ശമ്പള പരിഷ്‌കരണ കമ്മിഷൻ സർക്കാരിനോടാണ് ശുപാർശ ചെയ്തു. മുഖ്യമന്ത്രിയ്ക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോർട്ടിലാണ് ശുപാർശ

സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂർണ്ണ പെൻഷൻ നൽകണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. പട്ടിക വിഭാഗങ്ങൾക്കും ഒബിസി വിഭാഗങ്ങൾക്കും മാറ്റി വച്ചിട്ടുളള സംവരണത്തിന്റെ 20 ശതമാനം ആ വിഭാഗത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.

ഇതു കൂടിതെ വിവിധ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ നിയമന ഒഴിവുകൾ ഏറ്റവും പ്രചാരമുളള രണ്ടു മലയാളം പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം. സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിവസം ആഴ്ചയിൽ അഞ്ച് ആക്കി കുറയ്ക്കണമെന്നും നിർദ്ദേശം ഉണ്ട്. ഇതിനനുസരിച്ച് ജോലി ചെയ്യുന്ന സമയം വർധിപ്പിക്കണം.

പകൽ 10 മുതൽ 5 വരെയാണ് ഇപ്പോൾ സർക്കാർ ജീവനക്കാർ ജോലി ചെയ്യുന്നത്. ഉച്ചയ്ക്ക് 1.15 മുതൽ 2 വരെ ഇടവേളയാണ്. പ്രവൃത്തിദിനം നഷ്ടപ്പെടുന്നതിന് പരിഹാരമായി പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിനു പരിഹാരമായി പ്രവൃത്തി സമയം രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ ആക്കി ദീർഘിപ്പിക്കണമെന്നാണ് നിർദ്ദേശം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *