ജിയോയും എയർടെല്ലുമായി പുതിയ കരാർ

ജിയോയും എയർടെല്ലുമായി പുതിയ കരാർ

റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് എയർടെൽ ലിമിറ്റഡുമായി ഒരു സ്പെക്ട്രം വ്യാപാര കരാർ ഒപ്പിട്ടതായി പ്രഖ്യാപിച്ചു. ‘ആന്ധ്രയിലെ (23.75 മെഗാഹെർട്സ്), ഡൽഹി (21.25 മെഗാഹെർട്സ്), മുംബൈ (22.5 മെഗാഹെർട്സ്) സർക്കിളുകളിൽ സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശമാണ് സ്പെക്ട്രം ട്രേഡിങ്ങിലൂടെ നേടിയെടുത്തത്. പ്രഖ്യാപനമനുസരിച്ച് ഭാരതി എയർടെല്ലിന് മൊത്തം 1,183.3 കോടി രൂപ (നികുതി ഉൾപ്പെടെ) രൂപയാണ് നൽകുന്നത്. നിലവിലെ മൊത്തം മൂല്യം 469.3 കോടി രൂപയാണ്.

സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശത്തിന്റെ ഈ വ്യാപാരം നേടികൊണ്ട് ജിയോ മുംബൈ സർക്കിളിൽ 2-15 മെഗാഹെർട്സ് 800 മെഗാഹെർട്സ് ബാൻഡ് സ്പെക്ട്രവും ആന്ധ്രാപ്രദേശ്, ഡൽഹി സർക്കിളുകളിൽ 2-10 മെഗാഹെർട്സ് വീതവും സ്വന്തമാക്കി. അതുവഴി മികച്ച നെറ്റ്വർക്ക് അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നു.

ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ഏറ്റവും പുതിയ 4 ജി എൽടിഇ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകോത്തര ഓൾഐപി ഡാറ്റ പ്രൂഫ് നെറ്റ്വർക്ക് നിർമ്മിക്കുകയാണ്. ഇത് ഒരു മൊബൈൽ വീഡിയോ നെറ്റ്വർക്കായി വിഭാവനം ചെയ്ത ഒരേയൊരു നെറ്റ്വർക്കാണ്, കൂടാതെ വോയ്സ് ഓവർ എൽടിഇ സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നു. ഇത് ഭാവിയിൽ 5ജി, 6ജി, കൂടാതെ അതിനുമുകളിലേക്ക് പുരോഗമിക്കുമ്പോൾ കൂടുതൽ ഡാറ്റ പിന്തുണയ്ക്കാനായി വേഗത്തിൽ അപ്ഗ്രേഡ് ചെയ്യാവുന്നതാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *