ആമസോണിൽ വമ്പൻ തൊഴിലവസരം: 55,000 ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു

ആമസോണിൽ വമ്പൻ തൊഴിലവസരം: 55,000 ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു

കോവിഡ് പ്രതിസന്ധി ലോകമെമ്പാടും തുടരുന്നതിനിടയിൽ കൂടുതൽ ജീവനക്കാരെ നിയമിക്കാനൊരുങ്ങി ആമസോൺ. 55,000 ത്തോളം പേരെ നിയമിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിൽ 40,000 തൊഴിൽ അവസരങ്ങളും യുഎസിൽ ആയിരിക്കുമെന്നാണ് സൂചന.

കോർപ്പറേറ്റ്, ടെക്‌നോളജി രംഗത്തായിരിക്കും നിയമനം എന്ന് ആമസോൺ ചീഫ് എക്‌സിക്യൂട്ടീവ് ആൻഡി ജാസി അറിയിച്ചു. ഫേസ്ബുക്കിന്റെ മൊത്തം ജീവനക്കാരുടെ അത്രയും പുതിയ ജീവനക്കാരെയാണ് ആമസോൺ നിയമിക്കുന്നത്. ഗൂഗിളിന്റെ മൂന്നിലൊന്ന് ജീവനക്കാരുടെ എണ്ണത്തിനടുത്താണ് നിയമനം. ജൂലൈയിൽ ആമസോൺ സിഇഒ ആയി നിയമിക്കപ്പെട്ടതിനു ശേഷമുളള ആദ്യ അഭിമുഖത്തിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട സൂചന ആൻഡി ജാസി നൽകിയിരുന്നു.

മറ്റ് ബിസിനസുകൾക്കൊപ്പം റീട്ടെയിൽ, ക്ലൗഡ്, പരസ്യം രംഗത്ത് ഡിമാന്റ് ഉയർത്തി കമ്പനി തയ്യാറാക്കുകയാണ്. ബ്രോഡ് ബാൻഡ് ആക്‌സസ് വിപുലീകരിക്കുന്നതിന് കമ്പനി പുതിയ പ്രോജക്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യ രംഗത്തും ധാരാളം അവസരങ്ങൾ ഉണ്ട്.

ആകർഷകമായ ശമ്പള വ്യവസ്ഥകളും ഇൻസെന്റീവും ജോലിയനുസരിച്ച് ആമസോൺ ജീവനക്കാർക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. കസ്റ്റമർ കെയർ അസോസിയേറ്റുകൾക്കുൾപ്പടെ കുറഞ്ഞ പ്രതിവർഷ ശരാശരി ശമ്പളം 4.6 ലക്ഷം രൂപ വരെയാണ്. ആമസോൺ വെയർ ഹൗസ് ജോലികൾക്ക് നിലവിൽ 25,560 ഡോളർ മുതൽ 32,934 ഡോളർ വരെ ഉണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *