ഓൺലൈൻ ഫാഷൻ ബിസിനസ്സ്: 10,000 രൂപയിൽ തുടങ്ങാം

ഓൺലൈൻ ഫാഷൻ ബിസിനസ്സ്: 10,000 രൂപയിൽ തുടങ്ങാം

കോവിഡ് 19 മഹാമാരിയെ തുടർന്നുളള ലോക്ക് ഡൗണിൽ ഓഫ്‌ലൈൻ റീട്ടെയ്ൽ ഷോപ്പുകളെല്ലാം പ്രതിസന്ധിയിലായപ്പോൾ പിടിച്ചു നിന്നത് ഇ-കോമേഴ്‌സ് മേഖലയാണ്. കോവിഡ് 19 പ്രതിസന്ധിയിൽ റീട്ടെയ്ൽ മാർക്കറ്റ് അഞ്ച് ശതമാനം ചുരുങ്ങിയപ്പോൾ 2020- 21 കാലഘട്ടത്തിൽ ഇകോമേഴ്‌സ് വ്യവസായം 25 ശതമാനം വളർച്ച കൈവരിച്ചതായാണ് റിപ്പോർട്ടുകൾ. നിരവധി വ്യവസായങ്ങൾ ഈ പ്രതിസന്ധിയിൽ തളർന്നു.ഇന്ത്യയുടെ ഫാഷൻ വ്യവസായ മേഖല വളർന്നു കൊണ്ടിരിക്കുന്നു. അതു കൊണ്ട് തന്നെ ഓൺലൈൻ ഫാഷൻ സംരംഭത്തിന് വളരെയധികം സാധ്യതകളുണ്ട്.

ഡ്രോപ്പ് ഷിപ്പിങ്ങ്

ഇന്ന് വളരെയധികം പ്രചാരത്തിലുളള സംവിധാനമാണ് ഡ്രോപ്പ് ഷിപ്പിങ്ങ്. ഒരാൾക്ക് ഫാഷൻ ഉൽപ്പന്നങ്ങൾ സ്റ്റോക്കിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല. വസ്ത്രങ്ങൾ വാങ്ങുന്നതിനോ ഒരു വെയർ ഹൗസ് വാടകയ്ക്ക് എടുക്കുന്നതിനോ തുക ചെലവഴിക്കേണ്ടതില്ല.

ആദ്യചുവട്

ആദ്യമായി സംരംഭകൻ അവർക്കിഷ്ടമുളള ഒരു ബാങ്കിൽ കറന്റ് അക്കൗണ്ട് തുറക്കണം. ഈ ഘട്ടത്തിൽ ചിലവ് ഉൾപ്പെടുന്നില്ല. ഓൺലൈൻ ഫാഷൻ ബിസിനസ്സിൽ ഉൾപ്പെടുത്തുകയും ജിഎസ്ടി സർട്ടിഫിക്കറ്റ് നേടുകയും വേണം. ഇത് സംരംഭകർക്ക് സ്വയം ചെയ്യാൻ കഴിയും. എന്നാൽ 5000 മുതൽ 8000 രൂപയ്ക്ക് ഈ ചുമതല നിർവഹിക്കാൻ കഴിയുന്ന കൺസൾട്ടന്റുകളെയും ലഭ്യമാണ്. ഇ-കോമേഴ്‌സ് ബിസിനസ്സായി 4500 രൂപയ്ക്ക് ഒരു വ്യാപാര മുദ്രയും ലഭിക്കും.

വെബ്‌സൈറ്റ്

ഡ്രോപ് ഷിപ്പിങ്ങ് മോഡലിന് ബ്രാന്റിങ്ങും മാർക്കറ്റിങ്ങും അനിവാര്യമാണ്. ഇതിനായി വെബ്‌സൈറ്റ് നിർമ്മിക്കേണ്ടത് ആവശ്യമാണ്. സൗജന്യമായി ലഭിക്കുന്ന സോഫ്റ്റ് വെയർ ഡിസൈനിലൂടെ സംരംഭകന് തന്നെ ലോഗോയും വെബ്‌സൈറ്റും ഡിസൈൻ ചെയ്യാവുന്നതാണ്. ഓൺലൈൻ ഫാഷൻ ബിസിനസ്സിനായി വെബ്‌സൈറ്റ് നിർമ്മിക്കുന്നതിന് ഷോപ്പിഫൈ പോലുളള പ്ലാറ്റ് ഫോമുകൾ പ്രയോജനപ്പെടുത്താൻ കഴിയും. ഉൽപ്പന്നം ലിസ്റ്റ് ചെയ്യുക. ഡ്രോപ്പ് ഷിപ്പിങ്ങ് മോഡലിൽ ഒരാൾക്ക് ഓൺലൈൻ ഫാഷൻ ബിസിനസ്സ് ആരംഭിക്കാൻ 10,000 രൂപയിൽ താഴെയാണ് ആവശ്യം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *