വരുന്നു മെയ്ഡ് ഇൻ ഇന്ത്യ ഡിജിറ്റൽ കറൻസി

വരുന്നു മെയ്ഡ് ഇൻ ഇന്ത്യ ഡിജിറ്റൽ കറൻസി

രാജ്യത്ത് ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി) എന്നറിയപ്പെടുന്ന ഇവ ഈ വർഷം അവസാനത്തോടെ അവതരിപ്പിക്കുമെന്നാണ് വിവരം.

ബിറ്റ്‌കോയിൻ ഉൾപ്പടെ നിരവധി ക്രിപ്‌റ്റോ കറൻസികൾ രംഗം കീഴടക്കുന്നതിന് മുൻപ് തന്നെ നിരവധി ധനകാര്യ സ്ഥാപനങ്ങൾ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതും സമ്പദ് വ്യവസ്ഥയുടെ ഭാഗമായതുമായ ഡിജിറ്റൽ കറൻസി കൊണ്ടു വരികയെന്ന ആശയം മുന്നോട്ട് വച്ചിരുന്നു. രാജ്യത്ത് സി.ബി.ഡി.സിയുടെ അവതരണം സാമ്പത്തിക മേഖലയിൽ പുത്തൻ ചുവട് വയ്പിനുളള തുടക്കമാകുമെന്നാണ് കണക്കാക്കുന്നത്.

രാജ്യത്ത് പരമ്പരാഗത ബാങ്കിങ്ങ് രീതികളെ പൊളിച്ചെഴുതി നവീന ബാങ്കിങ്ങ് സാധ്യതകൾ ആവിഷ്‌കരിക്കുകയെന്നതാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. ഡിസംബറോടെ ഡിജിറ്റൽ കറൻസി പരീക്ഷണടിസ്ഥാനത്തിൽ പുറത്തിറക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്തദാസ് അറിയിച്ചിരുന്നു. ഡിജിറ്റൽ കറൻസിയിൽ ആർബിഐ ശ്രദ്ധ പതിപ്പിക്കുകയാണെന്നും ആർബിഐയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ നൂതനമാണ് ഡിജിറ്റൽ കറൻസിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *