കൗതുകമായി 125 രൂപ നാണയം

കൗതുകമായി 125 രൂപ നാണയം

രാജ്യത്തിന് പുതിയ നാണയം അതരിപ്പിച്ച് പ്രധാനമന്ത്രി. രാജ്യത്തിന് പ്രത്യേക 125 രൂപയുടെ നാണയമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇസ്‌കോൺ സ്ഥാപനത്തിന്റെ സ്ഥാപകനായ ശ്രീല ഭക്തി വേദാന്ത സ്വാമി പ്രഭുപാദരുടെ 125ാം ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് പ്രത്യേക നാണയം പുറത്തിറക്കിയത്.

വീഡിയോ കോൺഫറൻസിലൂടെ നടന്ന ചടങ്ങിൽ വെച്ച് ഭക്തിവേദാന്ത സ്വാമിയുടെ സ്മരണാർത്ഥം നാണയം പുറത്തിറക്കുകയായിരുന്നു. രാജ്യത്ത് നൂറോളം ക്ഷേത്രങ്ങൾ സ്ഥാപിക്കുകയും നിരവധി പുസ്തകങ്ങൾ രചിക്കുകയും ചെയ്തായാളാ ശ്രീല ഭക്തി വേദാന്ത സ്വാമി പ്രഭു പാദ.

ഹരേ കൃഷ്ണ പ്രസ്ഥാനം എന്നാണ് ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) അറിയപ്പെടുന്നത്. ശ്രീല ഭക്തി വേദാന്ത സ്വാമി പ്രഭുപാദർ 1986 സെപ്റ്റംബർ 1 കൽക്കട്ടയിലാണ് ജനിച്ചത്. 1922 ൽ ഒരു പ്രമുഖ പണ്ഡിതനും മതനേതാവുമായ ശ്രീല ഭക്തിസിദ്ധാത സരസ്വതിയുമായുളള കൂടിക്കാഴ്ച വഴിത്തിരിവ് ആകുകയായിരുന്നു.

അദ്ദേഹത്തിൽ സ്വാധീനം ചെലുത്തിയ ആത്മീയ വഴികളിലൂടെ കൃഷ്ണ ഭക്തി പ്രചരിപ്പിക്കുകയായിരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ ലോകത്ത് കൃഷ്ണ കഥകൾ പരിചയപ്പെടുത്തുന്നതിൽ നിർണായക സംഭവനകൾ നൽകി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *