പാചക വാതക കണക്ഷൻ: ഏത് കമ്പനിയിലേക്കും മാറാൻ സൗകര്യമൊരുങ്ങുന്നു

പാചക വാതക കണക്ഷൻ: ഏത് കമ്പനിയിലേക്കും മാറാൻ സൗകര്യമൊരുങ്ങുന്നു

മൊബൈൽ ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതു പോലെ പാചക വാതക ഉപഭോക്താക്കൾക്ക് ഇനി സേവനദാതാക്കളെയും മാറ്റാൻ അവസരമൊരുങ്ങുന്നു. പൊതു മേഖല കമ്പനികളെ ഒരു പ്ലാറ്റ് ഫോമിലേക്ക് കൊണ്ടു വരാനുളള പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്.

പദ്ധതി നടപ്പിൽ വന്നാൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ( ഐഒസി), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച് പിസിഎൽ) ഭാരത പെട്രോളിയം കോർപറേഷൻ ( ബിപിസിഎൽ) എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് ഏത് കമ്പനിയിലേക്കു വേണമെങ്കിലും തങ്ങളുടെ കണക്ഷൻ മാറ്റിയെടുക്കാനാകും. നിലവിൽ ഒരു കമ്പനിയുടെ തന്നെ വിതരണ ശൃംഖലയിലേക്ക് ഓൺലൈനായി മാറുന്നതിനുളള സൗകര്യമാണുളളത്.

മൂന്ന് കമ്പനികളുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയുളള സോഫ്റ്റ് വെയർ ഇതിനായി ഉടൻ വികസിപ്പിക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ജൂലായ് ഒന്നിലെ കണക്കുപ്രകാരം രാജ്യത്ത് 29.11 കോടി പാചക വാതക ഉപഭോക്താക്കളാണുളളത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *