സാംസങ്ങ് ഗാലക്‌സി എ 52 എസ് 5 ജി വിപണിയിൽ

സാംസങ്ങ് ഗാലക്‌സി എ 52 എസ് 5 ജി വിപണിയിൽ

പുത്തൻ സ്മാർട്ട് ഫോൺ അവതരിപ്പിച്ച് സാംസങ്ങ്. ഗാലക്‌സി എ ശ്രേണിയിലേക്കാണ് പുതിയ ഫോണുകൾ എത്തിയിരിക്കുന്നത്. ക്വാഡ് റിയർ ക്യാമറകളും ഹോൾ -പഞ്ച് ഡിസ്‌പ്ലേ ഡിസൈനുമായി ഗാലക്‌സി എ52എസ് 5 ജിയാണ് സാംസങ്ങ് പുതുതായി വില്പനയ്‌ക്കെത്തിച്ചിരിക്കുന്നത്.

120Hz അമോലെഡ് ഡിസ്‌പ്ലേയും ഡോൾബി അറ്റ്‌മോസ് സ്റ്റീരിയോ സ്പീക്കറുമായി പ്രീമിയം വിപണിയിൽ അവതരിപ്പിച്ചിരിക്കുന്ന സാംസങ്ങ് ഗാലക്‌സി A52എസ് 5 ദി റിയൽമി ജിടി മാസ്റ്റർ എഡിഷൻ, വൺ പ്ലസ് നോർഡ് 2, പോക്കോ എഫ്3 ജിടി, എംഐ 11 എക്‌സ് എന്നീ സ്മാർട്ട് ഫോണുകളുമായാണ് മത്സരിക്കുന്നത്.

6 ജിബി റാം + 128 ജിബി സ്‌റ്റോറേജ് വേരിയന്റിന് 35,999 രൂപ , എട്ട് ജിബി + 128 ജിബി മോഡലിന് 37,499 എന്നിങ്ങനെയാണ് സാംസങ്ങ് ഗാലക്‌സി A52എസ് 5 ജിയുടെ വില. അട്രാക്ടീവ് ബ്ലാക്ക്, അട്രാക്ടീവ് വയലറ്റ്, അട്രാക്ടീവ് വൈറ്റ് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. ആമസോൺ, സാംസങ്ങ് .കോം വെബ്‌സൈറ്റുകളിലൂടെയും പ്രമുഖ റീട്ടെയിൽ ഔട്ട് ലെറ്റുകൾ വഴിയും വിൽപ്പന തുടങ്ങി കഴിഞ്ഞു. എച്ച്ഡിഎഫ്‌സി കാർഡ് വഴി വാങ്ങുന്ന ഉപഭോക്താക്കൾക്ക് 3000 രൂപ ക്യാഷ് ബാക്ക് ലഭിക്കും. 35990 രൂപയാണ് ഫോണിന്റെ വില.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *