സെപ്റ്റംബറിൽ വിലക്കയറ്റത്തെ മറികടക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

സെപ്റ്റംബറിൽ വിലക്കയറ്റത്തെ മറികടക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

നിത്യോപയോഗ സാധനങ്ങൾക്ക് ഉൾപ്പടെ എല്ലാസാധനങ്ങൾക്കും വില വർധിച്ചു കൊണ്ടിരിക്കുകയാണ്. അടിക്കടിയുളള ഇന്ധന വിലവർധനവും, പാചക വാതക വില വർധനയും ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ പലരുടെയും കുടുംബ ബജറ്റ് തന്നെ താളം തെറ്റിച്ചിട്ടുണ്ടാകും.ഓഗസ്റ്റ മാസത്തിൽ 14.2 കിലോ വരുന്ന ഗാർഹിക സിലിണ്ടറുകളുടെ വില 25.50 രൂപ വിതം വർധിച്ചിരുന്നു. സെപ്റ്റംബറിൽ ഇത് ആവർത്തിക്കുമെന്നതിൽ സംശയമില്ല. പാചക വാതകവും ഇന്ധന വിലയുമാണ് നമ്മുടെ കുടുംബ ബജറ്റിനെ ഏറെ ബാധിക്കുന്നത്. ഇവ നിയന്ത്രിച്ച് വിലക്കയറ്റത്തെ മറികടക്കുന്നതെങ്ങനെ എന്ന് നോക്കാം.

പെട്ടന്നാണ് പാചക വാതക വില കയറുന്നത്. സിലിണ്ടറിന് വില 800 ന് മുകളിലാണ് ഇപ്പോൾ ഉളളത്. കോവിഡ് 19 നെ തുടർന്നുളള പ്രതിസന്ധി കാരണം പലരും വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. അതു കൊണ്ട് തന്നെ പാചക വാതകത്തിന് നല്ല ചെലവുണ്ടാകുകയും ചെയ്യും. പാചക പരീക്ഷണങ്ങളും മറ്റും ഒക്കെയായി അടുക്കളയിൽ കൂടുതൽ സമയം ഇപ്പോൾ ചിലവഴിക്കുന്നു. പാചകത്തിന് കഴിവതും പ്രഷർ കുക്കറുകൾ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. അതു പോലെ ഓരോ ആവശ്യത്തിനും അനുയോജ്യമായ അളവിലുളള കുക്കർ തന്നെ ഉപയോഗിക്കാം.
പ്രഷർ കുക്കർ കാലാകാലങ്ങളിൽ അതിന്റെ അറ്റകുറ്റ പണികൾ കൃത്യമായി ചെയ്യുവാൻ ശ്രദ്ധിക്കണം. ബർണർ കത്തിക്കുമ്പോൾ മഞ്ഞ നിറമുണ്ടെങ്കിലും പാത്രത്തിന്റെ അടിയിൽ കരിപിടിക്കുന്നുണ്ടെങ്കിലും ബർണറുകൾ തകരാറുണ്ടാകും. അതു കൃത്യമായി പരിഹരിക്കണം. സിലിണ്ടറിൽ നിന്നുളള ട്യൂബ്, റഗുലേറ്റർ, സ്റ്റൗവിലെ പൈപ്പ് ജോയിന്റുകൾ എന്നിവിടങ്ങളിലൊന്നും ഗ്യാസ് ലീക്കാവുന്നില്ലെന്ന് ഉറപ്പു വരുത്തണം.

കഴിയുന്നതും പാചകമെല്ലാം ഒരു സമയത്ത് ചെയ്തു തീർക്കുവാൻ ശ്രദ്ധിക്കണം. പാചകത്തിന് വേണ്ട എല്ലാ സാധനങ്ങളും കയ്യകലത്തിൽ വച്ച ശേഷം അടുപ്പ് കത്തിച്ച് തുടങ്ങാം. അതു പോലെ ഒരുമിച്ച് പാചകം ചെയ്യാവുന്ന വസ്തുക്കൾ അങ്ങനെ ചെയ്താൽ ഗ്യാസും സമയവും ഒരു പോലെ ലാഭിക്കാം.

വാഹന ഇന്ധനത്തിന്റെ കാര്യത്തിലും ഇത്തരത്തിൽ ശ്രദ്ധയാകാം. ഒരു വീട്ടിൽ തന്നെ സ്‌കൂട്ടറും ബൈക്കും കാറുമൊക്കെയായി പലതുണ്ട് വാഹനങ്ങൾ. പെട്രോളും ഡീസലും മത്സരിച്ച് സെഞ്ചറിയടിക്കുന്ന ഇക്കാലത്ത് ഇതിന്റെ ഉപയോഗത്തിലൊരു പിടുത്തം വരുത്തിയാലേ വില വർധനയെ തോത്പാക്കാനാകു. വീടിനടുത്തുളള കടകളിലും മറ്റും ടൂവിലർ എടുക്കാതെ നടന്നു പോകുന്നത് ആരോഗ്യവും വർധിപ്പിക്കും കീശ കാലിയകാതെ സൂക്ഷിക്കുകയുമാകാം. സൈക്കിൾ ഉപയോഗിക്കുന്നത് നല്ലതാണ്.

വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി ചെയ്താൽ മൈലേജ് കുറയാതിരിക്കും. വളരെ പഴക്കം ചെന്ന വാഹനങ്ങളും മൈലേജ് തീരെ കുറഞ്ഞ വാഹനങ്ങളും അതിനോടുളള പ്രിയം കൊണ്ട് സ്വന്തമാക്കുന്നവരുണ്ട്. ദിനം പ്രതിയുളള ഉപയോഗത്തിൽ ഇത് ഒഴിവാക്കുക. ഇന്ധനം രാവിലെ നിറയ്ക്കാൻ ശ്രദ്ധിക്കുക. കൃത്യമായ ഗിയറിൽ വാഹനം ഓടിക്കുക. ട്രാഫിക് സിഗ്നലുകളിലും മറ്റും കൂടുതൽ സമയം കാത്തിരിക്കേണ്ടി വന്നാൽ എൻജിൻ ഓഫ് ചെയ്യുക. അനാവശ്യ ബ്രേക്കിങ്ങും ക്ലച്ചും ഒഴിവാക്കുക. ഇന്ധനം ഒരുമിച്ച് നിറയ്ക്കാനും ശ്രദ്ധിക്കണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *