വീണ്ടും ഇരുട്ടടി: ഗാർഹിക സിലിണ്ടറിന് 25.50 രൂപ വർധിപ്പിച്ചു

വീണ്ടും ഇരുട്ടടി: ഗാർഹിക സിലിണ്ടറിന് 25.50 രൂപ വർധിപ്പിച്ചു

കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾക്ക് ഇരുട്ടടിയായി വീണ്ടും പാചക വാതക വിലയിൽ വർധന. തുടർച്ചയായി മൂന്നാം മാസവും പാചക വാതകത്തിന് വില വർധിച്ചിരിക്കുകയാണ്. ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 25.50 രൂപയാണ് വർധിപ്പിച്ചത്.

വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകളും വിലയും വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 73.50 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് പ്രകാരം ഗാർഹിക സിലിണ്ടറിന്റെ വില 892 രൂപയാണ്. വാണിജ്യ സിലിണ്ടറിന് 1692.50 രൂപയുമാണ്. 15 ദിവസത്തിനുളളിൽ ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിച്ചിരിക്കുന്നത്. കഴിഞ്ഞമാസം 15 വും ഗാർഹിക ആവശ്യങ്ങൾക്കുമുളള പാചകവാതക സിലിണ്ടറുകൾക്ക് 25 രൂപ വർധിപ്പിച്ചിരുന്നു.

അതേ സമയം വാണിജ്യ സിലിണ്ടറിന് അഞ്ചു രൂപ കുറച്ചിരുന്നു. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നിലവിലെ വാങ്ങലുകൾക്കു സബ്‌സഡി ലഭിക്കുന്നില്ലെന്നത് ജനങ്ങളെ സംബന്ധിച്ച് ഇരട്ടി പ്രഹരമാണ്. ജീവിത ചെലവ് ഉയരുമെന്നതാണ് സാരം. കഴിഞ്ഞ വർഷം ജൂൺ മുതൽ കേന്ദ്ര സർക്കാർ എൽപിജി സബ്‌സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതി നിർത്തലാക്കിയിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *