പേയ്‌മെന്റ്‌സ് രംഗത്തെ ഇന്ത്യൻ ഭീമനെ സ്വന്തമാക്കി ഡച്ച് കമ്പനി

പേയ്‌മെന്റ്‌സ് രംഗത്തെ ഇന്ത്യൻ ഭീമനെ സ്വന്തമാക്കി ഡച്ച് കമ്പനി

ഇന്ത്യയിൽ നിന്നുള്ള പ്രമുഖ പേയ്‌മെന്റ്‌സ് പ്രൊവൈഡർ ബിൽഡെസ്‌ക് ഇനി ഡച്ചുകാരുടെ സ്വന്തം. ഡച്ച് ടെക് ഭീമനായ പ്രൊസസ് ആണ് ബിൽഡെസ്‌കിനെ വാങ്ങിയത്. 4.7 ബില്യൺ ഡോളറിന്റേതാണ് ഇടപാട്.

പേയുവിനോട് ബിൽഡെസ്‌കിനെ കൂട്ടിച്ചേർക്കാനാണ് പ്രൊസസിന്റെ തീരുമാനം. പേയു ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ബിൽഡെസ്‌കിനെ ഏറ്റെടുത്തത്.പേയുവിന് ഇപ്പോൾ തന്നെ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ സ്വാധീനം ഉണ്ട്. പേയുവിനെ വികസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബിൽഡെസ്‌കിനെ വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ജൂലൈ മുതൽ ഇതേക്കുറിച്ച് വാർത്തകൾ പുറത്തുവന്നിരുന്നു. ഈ ഏറ്റെടുക്കലോടെ പേയുവിന് അന്താരാഷ്ട്ര തലത്തിൽ 147 ബില്യൺ ഡോളറിന്റെ ഇടപാടാവും. സാമ്പത്തിക സേവന രംഗത്ത് ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയെ വലിയ വിപണിയായാണ് ആഗോള തലത്തിലെ മുൻനിര കമ്പനികൾ കാണുന്നത്. അത് തന്നെയാണ് ഇത്തരം ഇടപാടുകളിലേക്ക് പോകാൻ ഇത്തരം കമ്പനികളെ നയിക്കുന്ന കാരണവും.

ഡിസംബറോടെ ഇന്ത്യയുടെ ഔദ്യോഗിക ഡിജിറ്റൽ കറൻസിയും പുറത്തെത്തുമെന്നാണ് സൂചന. ഇതോടെ ഡിജിറ്റൽ ഇടപാടുകൾ കുതിച്ചുയരും. പേയുവിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ കാര്യങ്ങൾ അനുകൂലമാണ്. 2000 ൽ എംഎൻ ശ്രീനിവാസു, അജയ് കൗശൽ, കാർത്തിക ഗണപതി എന്നീ മൂന്ന് ഇന്ത്യാക്കാരാണ് ബിൽഡെസ്‌ക് ആരംഭിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യൻഡിജിറ്റൽ പേമെന്റ് വിപണിയിൽ വ്യക്തമായ മുൻതൂക്കം നേടാൻ ബിൽഡെസ്‌കിനായി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *