ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നേട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നേട്ടത്തിൽ

ക്വസ്റ്റ് ഗ്ലോബലിൽ 1000 കോടിയുടെ നിക്ഷേപവുമായി കമ്പനികൾ

ടെക്‌നോപാർക്കിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന ഐടി പ്രോഡക്ട് എൻജീനിയറിങ്ങ് ആൻഡ് ലൈഫ് സൈക്കിൾ സർവീസ് മേഖലയിലെ രാജ്യാന്തര കമ്പനിയായ ക്വിസ്റ്റ് ഗ്ലോബലിൽ 1000 കോടിയിലേറെ രൂപയുടെ നിക്ഷേപം. ക്രിസ് ക്യാപ്പിറ്റൽ, ട്രൂ നോർത്ത് മാനേജേഴ്‌സ് എൽഎൽപി തുടങ്ങിയ രാജ്യാന്തര കമ്പനികളാണ് നിക്ഷേപം നടത്തിയത്. നിലവിലെ നിക്ഷേപകരായ ബെയ്ൻ ക്യാപ്പിറ്റൽ, അഡ്വെന്റ് , ജിഐസി എന്നിവരും നിക്ഷേപം നടത്തി.

ഗോ എയർ ഓഹരി വിൽപ്പനയ്ക്ക്

ഗോ ഫസ്റ്റ് എന്നു റീ ബ്രാൻഡ് ചെയ്ത ഗോ എയർലൈൻസിന്റെ 3600 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് അനുമതി. ഐപിഒയ്ക്ക് മുന്നോടിയായി 1500 കോടി രൂപ സമാഹരിക്കാനും ലക്ഷ്യമിടുന്നു. വാഡിയ ഗ്രൂപ്പിന്റെ കൈവശമാണ് കമ്പനിയുടെ 73.33 ശതമാനം ഓഹരിയും.

നിരക്ക് വർധിപ്പിക്കാതെ രക്ഷയില്ലെന്ന് എയർടെൽ

വിപണിയിൽ പിടിച്ചു നിൽക്കണമെങ്കിൽ നിരക്കു വർധനയല്ലാതെ മറ്റൊരു വഴിയില്ലെന്ന് എയർടെൽ ചെയർമാൻ സുനിൽ മിത്തൽ. കിട്ടുന്ന നൂറ് രൂപയിൽ 35 രൂപയോളം വിവിധ നിരക്കുകളായി സർക്കാർ കൊണ്ടു പോകുകയാണ്. മികച്ച സേവനം ഉപയോക്താക്കൾക്കു നൽകുകയാണ് ലക്ഷ്യം. 5 ജി സാങ്കേതിക വിദ്യ ഉപയോക്താക്കൾക്കും നൽകണം. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ കാര്യങ്ങൾ ദുഷ്‌കരമാണ്. നിരക്കുകൾ വർധിപ്പിച്ചേ മതിയാകുവെന്ന് അദ്ദേഹം തുറന്നടിച്ചു.

സോളാർ പാനൽ കമ്പനി ആർഇസിയെ ഏറ്റെടുക്കാനൊരുങ്ങി റിലയൻസ്

യൂറോപ്പിലെ ഏറ്റവും വലിയ സൗരോർജ പാനൽ നിർമ്മാണ കമ്പനിയായ ആർഇസി ഗ്രൂപ്പിനെ റിലയൻസ് ഏറ്റെടുക്കാനൊരുങ്ങുന്നു. ചൈനീസ് സർക്കാരിന്റെ നേതൃത്വത്തിലുളള കെമിക്കൽ കമ്പനിയായ ചെംചൈനയുടെ സഹോദര സ്ഥാപനമാണ് സിങ്കപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിന്യൂവബിൾ എനർജി കോർപ്പറേഷൻ. 1200 കോടി രൂപയുടതാകും ഇടപാടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 3500 കോടി രൂപയെങ്കിലും ആഗോളതലത്തിൽ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനായി ആഗോള തലത്തിൽ റിലയൻസ് പങ്കാളികളെ തേടിയതായി റിപ്പോർട്ടുകളുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *