റിയൽമിയുടെ അഞ്ച് പുത്തൻ സ്മാർട്ട് ഫോണുകൾക്ക് വില കൂട്ടി: പുതിയ വില ഇങ്ങനെ

റിയൽമിയുടെ അഞ്ച് പുത്തൻ സ്മാർട്ട് ഫോണുകൾക്ക് വില കൂട്ടി: പുതിയ വില ഇങ്ങനെ

റിയൽമി പുതുതായി വിപണിയിലെത്തിച്ച അഞ്ചോളം സ്മാർട്ട് ഫോണുകളുടെ വില കൂട്ടി. പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ റിയിൽമിയുടെ റിയിൽമി 8, റിയൽമി 8 5ജി,റിയൽമി സി11, റിയൽമി സി21, റിയൽമി സി25 എസ് എന്നീ ഫോണുകളുടെ വിലയാണ് വിപണിയിൽ വർധിച്ചിരിക്കുന്നത്.

1500 രൂപ വരെ റിയൽമി കൂട്ടിയിട്ടുണ്ട്. റിയൽമി സി11 ന്റെ വില 300 രൂപ വർധിപ്പിച്ചു. റിയൽമി സി21,റിയൽമി സി25 എസ് എന്നീ ഫോണുകളുടെ വില 500 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. റിയൽമി 8, റിയൽമി 8 5 ജി ഫോണുകളുടെ വില 1500 രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്.

ഓഫ് ലൈൻ സ്റ്റോറുകളിലും ഫ്‌ളിപ്കാർട്ട്, റിയൽമി വെബ്‌സൈറ്റുകളിലും പുതിയ വില ലിസ്റ്റ് ചെയ്തിട്ടുണ്ട്. റിയൽ മി എട്ട് 4 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 14,499 രൂപയിൽ നിന്നും 15,999 രൂപയിലേക്ക് ഉയർന്നു. 6 ജിബിയുടേത് 15,499 ൽ നിന്നും 16,999 ലേക്കും, 8 ജിബിയുടേത് 16,499 ൽ നിന്നും 17,999 രൂപയായും കൂടിയിട്ടുണ്ട്.

റിയൽമി 8 5 ജി 4 ജിബിറാമിന് 13,999 രൂപയായിരുന്നത് 15,499 ആയി മാറി. 4 ജിബി ,8 ജിബി റാമും, 128 ജിബി സ്റ്റേജും ഉളള ഫോണുകളുടെ വില യഥാക്രമ 14,999, 16,499 എന്നീ വിലകളിൽ നിന്നും 16,499 രൂപയിലേക്കും, 18,499 രൂപയിലേക്കുമാണ് വർധിച്ചിരിക്കുന്നത്.

റിയൽമി സി11 (2021) ന്റെ പുതുക്കിയ വില 2 ജിബി റാമിനും,32 ജിബി സ്‌റ്റോറേജിനും 7,299 ആണ്. 4ജിബി റാം, 64 ജിബി സ്‌റ്റോറേജ് പതിപ്പിന്റെ വില 8,799 ലേക്ക് ഉയർന്നു.

റിയൽമി സി21 500 രൂപ വർധിച്ചതോടെ 3 ജിബി റാം + 32 ജിബി സ്‌റ്റോറേജ് ഫോണിന്റെ വില 8,999 രൂപയിലേക്ക് ഉയർന്നു. 4 ജിബി റാം + 64 ജിബി സ്റ്റേറേജ് വേരിയന്റിന്റെ വില അതേ സമയം 9,499 രൂപയിൽ നിന്നും 9,999 ലേക്ക് വർധിച്ചു.

റിയൽമി സി25 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 10,999 രൂപയാണ്.4ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 11,499 ൽ നിന്നും 11,999 ലേക്ക് വർധിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *