മാരുതി വാഹനങ്ങളുടെ വില വർധിപ്പിക്കുന്നു

മാരുതി വാഹനങ്ങളുടെ വില വർധിപ്പിക്കുന്നു

രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി വീണ്ടും വാഹനങ്ങൾക്ക് വില വർധിപ്പിക്കുന്നു. സെപ്റ്റംബർ മുതൽ വാഹന വില വർധന പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഇതു മൂന്നാം തവണയാണ് കമ്പനി വില വർധിപ്പിക്കുന്നത്.

തുടർച്ചയായി വില വർധിപ്പിക്കുന്നത ഉപയോക്താക്കൾക്കും ഡീലർക്കും തലവേദനയാകുന്നുണ്ട്. എൻട്രി മോഡലായ ഓൾട്ടോ മുതൽ എസ് യു വി മോഡലായ വിറ്റാര ബ്രെസ വരെയുളളവയുടെ വിലയിൽ വർധനയുണ്ടാകും.

കാർ നിർമ്മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചതാണ് നിരക്ക് ഉയർത്താൻ നിർബന്ധിതമാക്കുന്നതെന്നു കമ്പനി വ്യക്തമാക്കി. വരാനിരിക്കുന്ന ഉത്സവ സീസൺ ലക്ഷ്യമിട്ടുളളതാണ് നിലവിലെ നിരക്കു വർധന.

അസംസ്‌കൃത വസ്തുക്കളുടെ വില വർധന ചൂണ്ടിക്കാട്ടി ഈ വർഷം ജനുവരിയിൽ മാരുതി വിവിധ മോഡലുകളുടെ വില 34,000 രൂപ വരെ വർധിപ്പിച്ചിരുന്നു. എപ്രിലിൽ വിവിധ മോഡലുകളുടെ വിലയിൽ 1.6 ശതമാനം വർധനയാണ് വരുത്തിയത്. നിലവിൽ എത്ര ശതമാനമാണ് വർധനയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *