റബർ വില റെക്കോർഡ് എത്തുമെന്ന് പ്രതീക്ഷ

റബർ വില റെക്കോർഡ് എത്തുമെന്ന് പ്രതീക്ഷ

റബ്ബർ വിപണിയിലെ ഉണർവ് വില റെക്കോർഡ് നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രതീക്ഷയാണ് നൽകുന്നത്. ആർഎസ് എസ് നാലാം ഗ്രേഡ് വില കിലോ ഗ്രാമിന് 180 രൂപയിലെത്തി. ഈ നിലവാരം എട്ടു വർഷത്തിന് ശേഷം ആദ്യമാണ്. രാജ്യാന്തര വിലയെക്കാൾ 40.71 രൂപ കൂടുതലാണിത് എന്നതു ശ്രദ്ധേയം. ഏറ്റവും ഒടുവിൽ ബാങ്കോങ്ക് വിപണിയിൽ രേഖപ്പെടുത്തിയ വില കിലോഗ്രാമിന് 139.29 രൂപ മാത്രമാണ്.

റെക്കോർഡ് നിലവാരത്തിലേക്ക് ഇന്ത്യയിലെ വില ഉയരാൻ ഇനി 16 രൂപ കൂടി മതിയാകും. 2013 ജൂലൈയിൽ രേഖപ്പെടുത്തിയ 196 രൂപയാണ് നിലവിലെ റെക്കോർഡ്. ഉൽപ്പാദനത്തിൽ നേരിട്ട ഇടിവും ഡിമാന്റിലുണ്ടായ വർധനയുമാണ് വില ഉയർന്നു കൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ. കർഷകർ വിൽപ്പന സമർദ്ദത്തിനും വഴങ്ങാതിരിക്കുന്നതും പ്രിയം വർധിക്കാൻ സഹായിക്കുന്നു.

ഇറക്കുമതിയിലുണ്ടായിരിക്കുന്ന തടസ്സങ്ങളും വിലവർധനയ്ക്ക് സഹായകമായി. ഇപ്പോഴത്തെ പ്രവണത തുടർന്നാൽ വില 185-190 രൂപയിലേക്കും തുടർന്ന് റെക്കോർഡ് നിലവാരത്തിലേക്കും എത്തിയേക്കുമെന്ന പ്രതീക്ഷയാണ് വിപണിയുമായി ബന്ധപ്പെട്ടവർ പങ്കുവയ്ക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *