ഫോൺ പേ നേരിട്ട് ഇൻഷുറൻസുകൾ വിൽക്കും

ഫോൺ പേ നേരിട്ട് ഇൻഷുറൻസുകൾ വിൽക്കും

ഡിജിറ്റൽ പേമെന്റ് ആപ്പായ ഫോൺ പേ വഴി ഇനി ഉപയോക്താക്കൾക്ക് ഇടനിലകാരില്ലാതെ തന്നെ ഇൻഷുറൻസുകൾ വാങ്ങാം. ഇൻഷുറൻസ് റഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ ( ഐആർഡിഎഐ) ഫോൺ പേയ്ക്ക് ഇൻഷുറൻസ് ബ്രോക്കിങ്ങ് ലൈസൻസ് അനുവദിച്ചു.

ആരോഗ്യ-ജനറൽ ഇൻഷുറൻസുകളാകും ഫോൺ പേ വഴി വിതരണം ചെയ്യുക. 2020 ൽ കോർപ്പറേറ്റ് ഇൻഷുറൻസ് ലൈസൻസുമായി ഫോൺ പേ ഇൻഷുറൻസ് മേഖലയിൽ രംഗപ്രവേശം ചെയ്തിരുന്നു. ഓരോ വിഭാഗത്തിലെയും മൂന്ന് ഇൻഷുറൻസ് കമ്പനികളുമായി മാത്രമായിരുന്നു ഫോൺ പേയ്ക്ക് ഇടപാടുകൾ സാധിക്കുമായിരുന്നുളളു.

ഡയറക്ട് ബ്രോക്കിങ്ങ് ലൈസൻസ് ലഭിച്ചതോടെ ഉപയോക്താക്കൾക്ക് ഇഷ്ടാനുസരണം ഇൻഷുറൻസുകൾ വഗാദാനം ചെയ്യിക്കാൻ കമ്പനികൾക്കാകും. ഇതോടെ കൂടുതൽ ആളുകളെ ആകർഷിക്കാനാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഇന്ത്യയിൽ 30 കോടി ഉപയോക്താക്കളാണ് ഫോൺ പേയ്ക്കുളളത്

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *