ഗൂഗിൾ പേ വഴി സ്ഥിര നിക്ഷേപവും

ഗൂഗിൾ പേ വഴി സ്ഥിര നിക്ഷേപവും

ഗൂഗിൾ പേ വഴി ഉപയോക്താക്കൾക്ക് ഉടൻ തന്നെ ഓൺലൈനായി സ്ഥിര നിക്ഷേപം ലഭ്യമാകും. ഇതിന്റെ പ്രാരംഭ നടപടികൾ കമ്പനി ആരംഭിച്ചു. ഗൂഗിൾ പേ വഴി സ്ഥിര നിക്ഷേപങ്ങൾ തുറക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിനായി ആപ്ലിക്കേഷൻ പ്രോഗ്രാമ്മിങ്ങ് ഇന്റർഫെയ്‌സ് ലഭ്യമാക്കുന്ന ഫിൻടെക് സ്ഥാപനമായ സേതുവുമായി ഗൂഗിൾ പങ്കാളിയായി.

പ്രാരംഭ ഘട്ടത്തിൽ ഉപഭോക്താക്കൾക്ക് ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ഒരു വർഷം വരെയുളള സ്ഥിര നിക്ഷപം ബുക്ക് ചെയ്യാം. ഇവർക്ക് പരമാവധി പലിശ നിരക്ക് 6.35 ശതമാനമായിരിക്കും. ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഒടിപി വഴി ആധാർ അധിഷ്ഠിത കെവൈസി പൂർത്തിയാക്കേണ്ടതുണ്ട്.

ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്കിൽ സേവിങ്ങ്‌സ് അക്കൗണ്ട് ഇല്ലെങ്കിലും നിങ്ങൾക്ക് ഗൂഗിൾ പേയിൽ ഇക്വിറ്റാസ് എഫ്ഡി തുടങ്ങാൻ കഴിയും. നിങ്ങളുടെ നിലവിലുളള സേവിങ്ങ്‌സ് അക്കൗണ്ടിൽ നിന്നും പണം എടുക്കുകയും അതിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്യും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *