എംഐ ബ്രാന്റ് ഉപേക്ഷിച്ച് ഷവോമി: എംഐ പ്രേമികൾ നിരാശയിൽ

എംഐ ബ്രാന്റ് ഉപേക്ഷിച്ച് ഷവോമി: എംഐ പ്രേമികൾ നിരാശയിൽ

എംഐ ബ്രാൻഡ് ഇനിയില്ല. എംഐ ബ്രാൻഡിൽ ഫോണുകൾ അവതരിപ്പിച്ച് പത്ത് വർഷം പിന്നിടുമ്പോഴാണ് ബ്രാൻഡ് ഉപേക്ഷിക്കാൻ ഉടമകളായ ഷവോമി തീരുമാനിച്ചിരിക്കുന്നത്. എം ഐ ബ്രാന്റിൽ ഇനി ഉൽപ്പന്നങ്ങൾ പുറത്തിറക്കേണ്ടതില്ലെന്നാണ് കമ്പനിയുടെ തീരുമാനം.

എംഐആരാധകരെ സംബന്ധിച്ച് തീരുമാനം ഏറെ നിരാശാജനകമാണ് കാര്യങ്ങൾ. എംഐ പ്രേമികൾക്കായി എംംഐ ആർമിയെന്ന് പേരിൽ ഗ്രൂപ്പുകൾ പോലും ഉളള സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം.

ആദ്യഘട്ടമായി എംഐയുടെ ജനപ്രിയ ശ്രേണിയായ മിക്‌സിൽ നിന്നാണ് ബ്രാൻഡിങ്ങ് ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഫോണിൽ എം.ഐ എന്നതിന് പകരം ഷവോമിയെന്നാണ് നൽകിയിരിക്കുന്നത്. ഇനി പുറത്തിറങ്ങുന്ന സ്മാർട്ട് ടിവി, ഫിറ്റ്‌നസ് ബാൻഡ്, ലാപ്‌ടോപ്, സ്മാർട്ട് വാച്ച് തുടങ്ങി മിക്ക ഷവോമി ഉൽപ്പന്നങ്ങളിലും എംഐബ്രാൻഡിങ്ങ് ഉണ്ടാകില്ല. മറിച്ച് ഷവോമി എന്നാകും ഉണ്ടാകും.

കുറഞ്ഞ ചെലവിൽ മികച്ച ഫോണുകളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വിപണിയിലെത്തിക്കാൻ സാധിക്കുമെന്നു ലോകത്തിനു മുന്നിൽ തെളിയിച്ച കമ്പനിയാണ് ഷവോമി. എംഐ ബ്രാൻഡിൽ ഫോണുകൾ വിപണിയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് കമ്പനിയെ ജനങ്ങൾ അറിഞ്ഞത്. എന്നാൽ എംഐ ഫോണുകളല്ല കമ്പനിയുടെ ആദ്യ ഉൽപ്പന്നമെന്നു അധികം ആർക്കും അറിയില്ല.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *