ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

ഇനി ഇന്ത്യയിൽ യാഹു ഇല്ല

യുഎസ് വെബ് സേവന ദാതാക്കളായ യാഹൂ ഇന്ത്യയിലെ വാർത്ത സേവനങ്ങൾ നിർത്തി. ആഗസ്റ്റ് 26 മുതലാണ് സേവനങ്ങൾ നിർത്ത വച്ചത്. പുതിയ കണ്ടന്റെ പ്രസിദ്ധീകരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. അതേ സമയം പ്രവർത്തനങ്ങൾ നിർത്തലാക്കുന്നത് യാഹൂ മെയിലിനെ ബാധിക്കില്ല. യാഹു മെയിലിലെ വിവരങ്ങൾ ലഭ്യമാകും. യാഹു അക്കൗണ്ട്. മെയിൽ എന്നിവ സെർച്ച് ചെയ്യാനാകും. ഉപഭോക്താക്കളുടെ പിന്തുണയ്ക്കും വായനക്കാർക്കും യാഹു അധികൃതർ നന്ദി അറിയിച്ചു. വെബ് ഹോം പേജിലൂടെയാണ് കമ്പനി വിവരമറിയിച്ചത്.

സ്വർണ്ണ വില പവന് 160 രൂപ കൂടി : ഇന്ന് പവന്റെ വില 35,520

സംസ്ഥാനത്ത് സ്വർണ്ണ വില കൂടി. ഇന്ന് പവന 160 രൂപയാണ് കൂടിയത്. പവന്റെ വില 35,520 ലെത്തി. ഗ്രാമിന് 20 രൂപ വർധിച്ച് 4440 രൂപയിലെത്തി. കഴിഞ്ഞ ദിവസം 35,360 ആയിരുന്നു പവന്റെ വില. ആഗോള വിപണിയിൽ സ്്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1793.68 ഡോളർ നിലവാരത്തിലാണ്. യുഎസ് ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രഖ്യാപനത്തിന് കാതോർത്തിരിക്കുകയാണ് നിക്ഷേപകർ.

ഇന്ധന വിലയിൽ മാറ്റമില്ല

തുടർച്ചയായ മൂന്നാം ദിവസവും ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. ആഗസ്‌റഅറ് 24 നാണ് ഏറ്റവും ഒടുവിൽ ഇന്ധന വിലയിൽ മാറ്റമുണ്ടായത്. പെട്രോൾ വിലയിൽ 11 മുതൽ 15 പൈസ വരെ കുറവും ഡീസൽ വിലയിൽ 14 മുതൽ 16 പൈസയുടെ കുറവുമാണ് അന്നുണ്ടായത്. ഇന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില 101. 49 രൂപയും ഡീസൽ ലിറ്ററിന് 88.92 രൂപയുമാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *