പുതിയ ടിഗോർ ഓഗസ്റ്റ് 31 ന് എത്തും

പുതിയ ടിഗോർ ഓഗസ്റ്റ് 31 ന് എത്തും

ടിഗോർ ഇവിയുടെ പുറത്തിറക്കൽ തീയതി പ്രഖ്യാപിച്ച് ടാറ്റ. പുതിയ ടിഗോർ ഇവി ഓഗസ്റ്റ് 31 ന് ഔദ്യോഗികമായി പുറത്തിറക്കും. രാജ്യത്ത് ലഭ്യമാകുന്ന വിലകുറഞ്ഞ ഇ വി കാർ എന്ന പ്രത്യേകതയുമായാണ് ടിഗോർ നിരത്തിലെത്തുക.

നെക്‌സോൺ ഇവിയിൽ പ്രവർത്തിക്കുന്ന സിപ്‌ട്രോൺ പവർട്രെയിനാണ് ടിഗോറിലും ഉൾപ്പെടുത്തിയിട്ടുള്ളത്. വാഹനത്തിനുള്ള ബുക്കിംഗ് നേരത്തേതന്നെ കമ്പനി തുടങ്ങിയിരുന്നു. 21000 രൂപ അടച്ച് ഓൺലൈനായും ടാറ്റ ഡീലർഷിപ്പുകൾ വഴിയും വാഹനം ബുക്ക് ചെയ്യാം.

നെക്‌സോൺ ഇവിയിലെ സിപ്‌ട്രോൺ കരുത്തുമായിട്ടാണ് വാഹനം എത്തുന്നത്. നെക്‌സോൺ ഇവിയിൽ പ്രവർത്തിക്കുന്ന അതേ സിപ്‌ട്രോൺ പവർട്രെയിനാണ് ടിഗോറിലും ഉൾപ്പെടുത്തുക. കൂടുതൽ വേഗത്തിലുള്ള ചാർജിങും കൂടുതൽ മൈലേജും ഉറപ്പാക്കിയാണ് ടിഗോർ ഇവി മുഖം മിനുക്കുന്നത്. 250 കിലോമീറ്ററിന് മുകളിൽ റേഞ്ച് വാഹനം നൽകുമെന്നും ടാറ്റ അവകാശപ്പെടുന്നു.

ഏകദേശം 120 ബി എച്ച് പി കരുത്തിൽ 240 എൻ എം ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും ടിഗോർ ഇവിയിലെ ഇലക്ട്രിക് മോട്ടോർ. കൂടാതെ 0-100 കിലോമീറ്റർ വേഗത കുറഞ്ഞ സമയത്തിനുള്ളിൽ കൈവരിക്കാനും സിപ്‌ട്രോൺ സാങ്കേതികവിദ്യ വാഹനത്തെ സഹായിക്കും.
സിപ്ട്രോൺ വാഹനങ്ങൾക്ക് കുറഞ്ഞത് 300 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് നേരത്തേ അവകാശപ്പെട്ടിരുന്നു. ഫാസ്റ്റ് ചാർജിങ്? സംവിധാനമാണ് മറ്റൊരു പ്രത്യേകത.

നെക്‌സൺ ഇവി 60 മിനിറ്റിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാകും. അതേസമയം സാധാരണ ഗാർഹിക ചാർജിങ് ഉപയോഗിച്ചാൽ 7 മുതൽ 8 മണിക്കൂർ വരെ എടുക്കും. ടിഗോർ ഇ.വിക്കും സമാനമായ ചാർജിങ് സമയം പ്രതീക്ഷിക്കാം. നെക്സണിലെ റീജനറേറ്റീവ് ബ്രേക്കിങും സിപ്ട്രോൺ ടെകിന്റെ പ്രത്യേകതയാണ്. ഇതിൽ ഏതൊക്കെ പ്രത്യേകതകൾ ടിഗോറിൽ ഉൾപ്പെടുത്തുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *